ബാംഗ്ലൂരിന് പതിഞ്ഞ തുടക്കം; കോലി ഔട്ട്!

ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പതിഞ്ഞ തുടക്കം.

author-image
Web Desk
New Update
ബാംഗ്ലൂരിന് പതിഞ്ഞ തുടക്കം; കോലി ഔട്ട്!

 

ജയ്പൂര്‍: ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പതിഞ്ഞ തുടക്കം. ജയ്പൂര്‍, സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബി ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒന്നിന് 50 എന്ന നിലയിലാണ് ആര്‍സിബി.

വിരാട് കോലി (18)യുടെ വിക്കറ്റാണ് ആര്‍സിഫിന് നഷ്ടമായത്. കെ എം ആസിഫിനാണ് വിക്കറ്റ്. ഫാഫ് ഡു പ്ലെസിസ് (30), ഗ്ലെന്‍ മാക്‌സ്‌വെല്‍ (0) എന്നിവരാണ് ക്രീസില്‍.

നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ആര്‍സിബി ഇറങ്ങുന്നത്. വെയ്ന്‍ പാര്‍നെല്ലും ബ്രേസ്വെല്ലും ടീമിലെത്തി. ജോഷ് ഹേസല്‍വുഡ്, വാനിന്ദു ഹസരങ്ക എന്നിവര്‍ ടീമിലില്ല. രാജസ്ഥാന്‍ റോയല്‍സ് ഒരു മാറ്റം വരുത്തി. ആഡം സാംപ ടീമിലെത്തി. ട്രന്റ് ബോള്‍ട്ടാണ് പുറത്തായത്.

cricket rajastan IPL 2023 banglore