നാണക്കേട്! മോശം റെക്കോഡും സ്വന്തമാക്കി സഞ്ജുവും കൂട്ടരും!

ആര്‍സിബിക്കായി വെയ്ന്‍ പാര്‍നല്‍ 10 റണ്‍സിന് മൂന്നും മൈക്കല്‍ ബ്രേസ്വെല്‍ 16 റണ്ണിനും കരണ്‍ ശര്‍മ്മ 19 നും രണ്ട് വീതവും വിക്കറ്റ് നേടി. മുഹമ്മദ് സിറാജ് ഒരാളെ മടക്കി.

author-image
Web Desk
New Update
നാണക്കേട്! മോശം റെക്കോഡും സ്വന്തമാക്കി സഞ്ജുവും കൂട്ടരും!

 

ജയ്പൂര്‍: ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി രാജസ്ഥാന്‍ റോയല്‍സ്. ഒപ്പം നാണക്കേടിന്റെ റെക്കോര്‍ഡും.

172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിന് ഇറങ്ങിയ സഞ്ജു സാംസണും സംഘവും 10.3 ഓവറില്‍ വെറും 59 റണ്‍സില്‍ പുറത്തായി. ഈ സീസണിലെ രണ്ടാമത്തെ ഏറ്റവും മോശം പവര്‍പ്ലേ സ്‌കോറാണ്(28/5) റോയല്‍സ് നേടിയത്.

28 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു രാജസ്ഥാന്‍ റോയല്‍സ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് 26/2 എന്ന നിലയിലായതാണ് ഒന്നാമത്.

ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ തന്നെ ഡല്‍ഹി ക്യാപിറ്റല്‍സ് 28/5 എന്ന നിലയിലായതിന് ഒപ്പമെത്തി ആര്‍സിബിക്കെതിരെ മത്സരത്തോടെ റോയല്‍സ്.

ജയ്സ്വാളും ബട്ലറും അക്കൗണ്ട് തുറക്കാതെ രണ്ട് വീതം ബോളുകളില്‍ ഡക്കായപ്പോള്‍ സഞ്ജു സാംസണ് 5 പന്തില്‍ 4 റണ്‍സേ നേടാനായുള്ളൂ. ജോ റൂട്ട് 15 പന്തില്‍ 10 റണ്‍സെടുത്ത് മടങ്ങി. 19 പന്തില്‍ 35 റണ്‍സ് നേടിയ ഷിമ്രോന്‍ ഹെറ്റ്മെയര്‍ മാത്രമാണ് പൊരുതിയത്.

ദേവ്ദത്ത് പടിക്കല്‍(4), ധ്രുവ് ജൂരെല്‍(1), രവിചന്ദ്രന്‍ അശ്വിന്‍(0), ആദം സാംപ(2), കെ എം ആസിഫ്(0), സന്ദീപ് ശര്‍മ്മ(0*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍.

ആര്‍സിബിക്കായി വെയ്ന്‍ പാര്‍നല്‍ 10 റണ്‍സിന് മൂന്നും മൈക്കല്‍ ബ്രേസ്വെല്‍ 16 റണ്ണിനും കരണ്‍ ശര്‍മ്മ 19 നും രണ്ട് വീതവും വിക്കറ്റ് നേടി. മുഹമ്മദ് സിറാജ് ഒരാളെ മടക്കി.

cricket IPL 2023 rajastan banglore