ചരിത്രം ആവർത്തിക്കാനായി ഇന്ത്യൻ പുരുഷ ഹോക്കി ടീം ; സിം​ഗപ്പൂരിനെ16-1ന് മുട്ടുകുത്തിച്ചു

ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത 16 ​ഗോളിന് തോൽപ്പിച്ചതിന് പിന്നാലെ സിം​ഗപ്പൂരിനെയും ഇന്ത്യ തകർത്തു. ഇത്തവണ ഒരു ​ഗോൾ മാത്രമാണ് ഇന്ത്യൻ ടീം വഴങ്ങിയത്. നേടിയത് 16 ​ഗോളുകൾ. ആദ്യ ക്വാർട്ടറിന്റെ 12-ാം മിനിറ്റിൽ ഇന്ത്യ ​ഗോളടി തുടങ്ങി.‌

author-image
Hiba
New Update
ചരിത്രം ആവർത്തിക്കാനായി ഇന്ത്യൻ പുരുഷ ഹോക്കി ടീം ; സിം​ഗപ്പൂരിനെ16-1ന് മുട്ടുകുത്തിച്ചു

ഹാങ്ചൗ: ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത 16 ഗോളിന് തോൽപ്പിച്ചതിന് പിന്നാലെ സിംഗപ്പൂരിനെയും ഇന്ത്യ തകർത്തു. ഇത്തവണ ഒരു ഗോൾ മാത്രമാണ് ഇന്ത്യൻ ടീം വഴങ്ങിയത്. നേടിയത് 16 ഗോളുകൾ. ആദ്യ ക്വാർട്ടറിന്റെ 12-ാം മിനിറ്റിൽ ഇന്ത്യ ഗോളടി തുടങ്ങി.‌

മൻദീപ് സിംഗിലൂടെ ആണ് ഇന്ത്യ ആദ്യം ഗോൾ വല ചലിപ്പിച്ചത്. ആദ്യ ക്വാർട്ടർ അവസാനിക്കുമ്പോൾ ഇന്ത്യ ഒരു ഗോളിന് ലീഡ് ചെയ്തു.രണ്ടാം പകുതി മുതലാണ് ഇന്ത്യയുടെ ഗോൾവേട്ട തുടങ്ങിയത്. 15-ാം മിനിറ്റിൽ ലളിത് ഉപാധ്യ ഗോൾ രണ്ടാക്കി.

21-ാം മിനിറ്റിൽ ഗുജറന്ത് സിംഗ് ലീഡ് വീണ്ടും ഉയർത്തി. 22-ാം മിനിറ്റിൽ സുമിതും 23-ാം മിനിറ്റിൽ നായകൻ ഹർമ്മൻപ്രീത് സിംഗും ഗോളുകൾ നേടി. 30-ാം മിനിറ്റിൽ അമിത് രോഹിദാസിന്റെ ഗോളോടെയാണ് ഇന്ത്യ ആദ്യ പകുതി അവസാനിപ്പിച്ചത്. രണ്ട് ക്വാർട്ടറുകൾ അവസാനിക്കുമ്പോൾ ഇന്ത്യ 6-0ത്തിന് മുന്നിലെത്തി.

രണ്ടാം പകുതിയിൽ 37-ാം മിനിറ്റിൽ വീണ്ടും ഗോൾ പിറന്നു. ഇത്തവണ മൻപ്രീത് തന്റെ രണ്ടാം ഗോൾ നേടി. 38-ാം മിനിറ്റിൽ ഷംസീർ സിംഗ് ആയിരുന്നു ഗോൾ നേടിയത്. 39-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടിയ ക്യാപ്റ്റൻ ഹർമ്മൻപ്രീത് സിംഗ് 40-ാം മിനിറ്റിൽ ഹാട്രിക് ഗോൾ പൂർത്തിയാക്കി. 42-ാം മിനിറ്റിൽ നായകന്റെ നാലാം ഗോൾ പിറന്നു.

മൂന്ന് ക്വാർട്ടർ അവസാനിക്കുമ്പോൾ ഇന്ത്യ 11 ഗോളുകൾക്ക് മുന്നിലായിരുന്നു. പക്ഷേ ഇവിടെ അവസാനിപ്പിക്കാൻ ഇന്ത്യ തയ്യാറായിരുന്നില്ല. 50-ാം മിനിറ്റിൽ മൻദീപ് സിംഗിന്റെ ഹാട്രിക് ഗോൾ. 51-ാം മിനിറ്റിൽ അഭിഷേക് രണ്ട് തവണ വലകുലുക്കി.

ഇന്ത്യ 14 ഗോളുകൾക്ക് മുന്നിൽ. ഒടുവിൽ 53-ാം മിനിറ്റിൽ സിംഗപ്പൂർ ആശ്വാസ ഗോൾ നേടി. 55-ാം മിനിറ്റിലും 56-ാം മിനിറ്റിലും ഇരട്ട ഗോളുമായി വരുൺ കുമാറും ഇന്ത്യൻ ടീമിന് തന്റെ സംഭാവന നൽകി.

indias asiangames hockey singapore