സ്‌ക്വാഷിൽ ഇന്ത്യയ്ക്ക് വെങ്കലം; ദീപിക പള്ളിക്കല്‍ സഖ്യം ഫൈനലിൽ

ഏഷ്യൻ ഗെയിംസിന്റെ 11-ാം ദിനവും ഇന്ത്യയ്ക്ക് കുതിപ്പ് തന്നെ. വെങ്കല മെഡല്‍ സ്വന്തമാക്കി ഇന്ത്യൻ സ്‌ക്വാഷ് മിക്‌സഡ് ഡബിള്‍സ്. ഇന്ത്യയുടെ കൗമാരതാരം അനാഹത് സിങിനൊപ്പം മെഡൽ പട്ടികയിൽ ഇടം നേടാൻ അഭയ് സിങുമുണ്ടായിരുന്നു.15കാരിയാണ് അനാഹത്. മിക്‌സഡ് ഡബിള്‍സ് സെമിയില്‍ മലേഷ്യയോട് 1-2ന് ഇന്ത്യന്‍ താരങ്ങള്‍ കീഴടങ്ങുകയായിരുന്നു. സ്‌കോര്‍ (11-8, 2-11, 9-11).

author-image
Hiba
New Update
സ്‌ക്വാഷിൽ  ഇന്ത്യയ്ക്ക് വെങ്കലം; ദീപിക പള്ളിക്കല്‍ സഖ്യം ഫൈനലിൽ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിന്റെ 11-ാം ദിനവും ഇന്ത്യയ്ക്ക് കുതിപ്പ് തന്നെ. വെങ്കല മെഡല്‍ സ്വന്തമാക്കി ഇന്ത്യൻ സ്‌ക്വാഷ് മിക്‌സഡ് ഡബിള്‍സ്. ഇന്ത്യയുടെ കൗമാരതാരം അനാഹത് സിങിനൊപ്പം മെഡൽ പട്ടികയിൽ ഇടം നേടാൻ അഭയ് സിങുമുണ്ടായിരുന്നു.15കാരിയാണ് അനാഹത്. മിക്‌സഡ് ഡബിള്‍സ് സെമിയില്‍ മലേഷ്യയോട് 1-2ന് ഇന്ത്യന്‍ താരങ്ങള്‍ കീഴടങ്ങുകയായിരുന്നു. സ്‌കോര്‍ (11-8, 2-11, 9-11).

സ്‌ക്വാഷ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മറ്റൊരു സഖ്യം മെഡലുറപ്പിച്ചു. മലയാളി താരം ദീപിക പള്ളിക്കല്‍-ഹരീന്ദര്‍ പല്‍ സന്ധു സഖ്യമാണ് ഫൈനലിലെത്തിയത്.ക്വാര്‍ട്ടറില്‍ ഹോങ്കോങ്ങിനെ 2-1ന് തകര്‍ത്താണ് ഇന്ത്യന്‍ സഖ്യം ഫൈനലിലെത്തിയത്. ഹോങ്കോങ്ങിന്റെ ലീ യ കി-വോങ് ചി ഹിം എന്നിവരടങ്ങിയ സഖ്യമാണ് ഇന്ത്യയോട് പരാജയപ്പെട്ടത്. 38 മിനിറ്റില്‍ 7-11, 11-7, 11-9 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ വിജയം.

ഇന്ത്യ പൊരുതിയെങ്കിലും ആദ്യ ഗെയിം ഹോങ്കോങ് സ്വന്തമാക്കുകയായിരുന്നു. 5-8ന് പിറകില്‍ നിന്ന ശേഷം തിരിച്ചുവന്ന് സ്‌കോര്‍ 7-8 വരെയാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നെങ്കിലും ഹോങ്കോങ് താരങ്ങള്‍ ഓപ്പണിങ് ഗെയിം പിടിച്ചെടുത്തു. അടുത്ത രണ്ട് ഗെയിമുകളും നേടാന്‍ ഇന്ത്യ പിന്നീട് പൊരുതിക്കളിച്ചു. സമനിലയാവുമെന്ന് തോന്നിച്ച അവസാനത്തെ ഗെയിം സന്ധുവിന്റെ മികച്ച പ്രകടനം കൊണ്ട് ഇന്ത്യ സ്വന്തമാക്കുകയും ഫൈനലിലേക്ക് എത്തുകയും ചെയ്തു.

 

bronze indias anahat abhay singh squash mixed doubles