ഹാങ്ഷൗ ഏഷ്യന്‍ഗെയിംസില്‍ മികച്ച തുടക്കവുമായി ഇന്ത്യയുടെ പുരുഷ-വനിതാ തുഴച്ചില്‍ ടീമുകള്‍. ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്കള്‍സ്, കോക്സ്ലെസ് പുരുഷ-വനിതാ വിഭാഗങ്ങളില്‍ ഇന്ത്യന്‍ ടീമുകള്‍ നേരിട്ട് യോഗ്യത നേടി. അതേസമയം പുരുഷ ഡബിള്‍ സ്കള്‍സ്, വനിതാ ലൈറ്റ്-വെയ്റ്റ് ഡബിള്‍ സ്കള്‍സ് വിഭാഗങ്ങളില്‍ ഇന്ത്യന്‍ ജോഡികള്‍ ഹീറ്റ്സില്‍ മികച്ച സമയം കുറിച്ചവര്‍ക്ക് ഫൈനലിലേക്ക് പ്രവേശിക്കാന്‍ ഒരവസം കൂടി നല്കുന്ന റെപാചേജ് റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്കള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ അര്ജുന് ലാല്‍ ജാട്-അരവിന്ദ് സിങ് സഖ്യമാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. അര്ജുന്-അരവിന്ദ് സഖ്യം 6:27.45 എന്ന സമയത്തില്‍ ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനം ഉറപ്പിക്കുകയായിരുന്നു. പുരുഷ ഡബിള്‍ സ്കള്‍സില്‍ സത്നം സിങ്-പരമീന്ദര്‍ സിങ് ജോഡി റെപാചേജ് റൗണ്ടില്‍ മത്സരിക്കും.
6:27.01 എന്ന സമയത്തില്‍ ഹീറ്റ്സില്‍ ഫിനിഷ് ചെയ്താണ് സത്നം-പരമീന്ദര്‍ സഖ്യം റെപാചേജിലേക്ക് ഫൈനലിലേയ്ക്ക് യോഗ്യത നേടിയത്. ചൈനയുടെ ഷിയു ലിയു-ഷാങ് ലിയാങ് സഖ്യത്തിന് പിന്നിലായാണ് അവര്‍ ഹീറ്റ്സ് ഫിനിഷ് ചെയ്തത്. വനിതകളുടെ ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്കള്‍സ് വിഭാഗത്തില്‍ കിരണ്‍-അന്‍ഷിക ഭാരതി സഖ്യം 7:27.57 എന്ന സമയത്തില്‍ നാലാം സ്ഥാനത്താണ് ഹീറ്റ്സ് പൂര്‍ത്തിയാക്കിയത്.
മാത്രമല്ല വനിതകളുടെ കോക്സ്ലെസ് ഫോര്‍, പുരുഷന്മാരുടെ കോക്സ്ലെസ് എയ്റ്റ്, കോക്സ്ലെസ് പെയര്‍ വിഭാഗങ്ങളിലും ഇന്ത്യന്‍ സംഘം ഫൈനല്‍ ഉറപ്പിച്ചു. കോക്സ്ലെസ് പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ബാബു ലാല്‍ യാദവ്- ലേഖ് റാം സഖ്യം 6:42.59 മിനിറ്റില്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഹാങ്ഷൗ ഏഷ്യാകപ്പിലെ 14 തുഴച്ചില്‍ ഇനങ്ങളില്‍ 12 എണ്ണത്തിലും ഇന്ത്യന്‍ ടീമുകള്‍ മത്സരിക്കുന്നുണ്ട്.
ബുധനാഴ്ച നടക്കുന്ന മോഡേണ്‍ പെന്റാത്തലോണില്‍ ഇന്ത്യയുടെ മായങ്ക് ചഫേക്കര്‍ മത്സരത്തിനിറങ്ങുന്നു. ഏഷ്യന്‍ ഗെയിംസില്‍ ഈ വിഭാഗത്തില്‍ മത്സരത്തിനിറങ്ങുന്ന ആദ്യ ഇന്ത്യന്‍ അത്ലെറ്റ് എന്ന ചരിത്രത്തില്‍ ചഫേക്കര്‍ ഇടം നേടി. കൂടാതെ പുരുഷ വോളിബോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ബുധനാഴ്ച സൗത്ത് കൊറിയയെ നേരാടാന്‍ ഒരുങ്ങുകയാണ്. വൈകിട്ട് 4.30 നാണ് മത്സരം.