ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയുടെ അവസാന മത്സരം നാളെ നടക്കിനിരിക്കെ ഋഷഭ് പന്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തി ഇന്ത്യന്‍ താരങ്ങള്‍. നാളെ മധ്യപ്രദേശ് ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയം മൂന്നാം ഏകദിനത്തിന് ആതിഥേയത്വം വഹിക്കുമ്പോള്‍ 50 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഉജ്ജയിനിയിലാണ് താരങ്ങള്‍ പ്രാര്‍ത്ഥനക്ക് വേണ്ടി എത്തിയത്.
താരങ്ങളായ സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും ടീമിലെ സ്റ്റാഫുകളും ഉള്‍പ്പെടുന്ന സംഘം ഉജ്ജയിനിയിലെ മഹാകലേശ്വര്‍ ക്ഷേത്രമാണ് സന്ദര്‍ശിച്ചത്. ക്ഷേത്രത്തില്‍ പുലര്‍ച്ചെ നടന്ന ഭസ്മ ആരതിയിലും ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്തു.
ഋഷഭ് പന്ത് വേഗം സുഖം പ്രാപിക്കാനാണ് ഞങ്ങള്‍ മഹാകലേശ്വരിനോട് പ്രാര്‍ത്ഥിച്ചതെന്ന് ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് പറഞ്ഞു.ഇന്ത്യന്‍ ടീമിന് ഋഷഭിന്റെ തിരിച്ചു വരവ് വളരെ പ്രധാനപെട്ടതാണെന്ന് താരം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വാഹനാപകടത്തില്‍ ഋഷഭ് പന്തിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. താരത്തെ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. കുറഞ്ഞത് നാല് മാസത്തോളം കളിക്കളത്തില്‍ നിന്ന് താരം മാറി നില്‍ക്കേണ്ടി വന്നേക്കാം എന്നാണ് റിപോര്‍ട്ടുകള്‍.