ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യന്‍ ഡബിള്‍സ് സഖ്യം സാത്വിക്-ചിരാഗ് പരാജയപ്പെട്ടു. നിലവിലെ ലോക ചാമ്പ്യന്‍മാരായ കാങ് മിന്‍-ഹ്യൂക്കും സിയോ സിയൂങ്-ജെയും ആണ് സാത്വിക് സായിരാജ് റാങ്കിരെഡിയുടെയും ചിരാഗ് ഷെട്ടിയുടെയും കിരീട സ്വപ്നം തകര്‍ത്തത്. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ ഒരു മണിക്കൂറും 5 മിനിറ്റും നീണ്ടുനിന്ന മത്സരത്തില്‍ ഒരു സെറ്റിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു പരാജയം.
1521, 2111, 2118 എന്ന സ്‌കോറിനാണ് കാംഗും സിയോയും ഇന്ത്യന്‍ താരങ്ങളെ തോല്‍പ്പിച്ചത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സാത്വികും ചിരാഗും ഫൈനലില്‍ പരാജയപ്പെടുന്നത്.