ഏകദിന ലോകകപ്പ് മത്സരത്തിൽ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു.കോൽക്കത്ത, ഈഡൻ ഗാർഡൻസിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുക.
ഇന്ത്യൻ ടീമിൽ മാറ്റമൊന്നുമില്ല. ഫാസ്റ്റ് ബൗളര്‍ ജെറാള്‍ഡ് കോറ്റ്‌സിക്ക് പകരം സ്പിന്നര്‍ തബരായിസ് ഷംസിയെ ഉള്‍പ്പെടുത്തിയതാണ് ദക്ഷിണാഫ്രിക്കന്‍ ടീമിലെ ഏക മാറ്റം. സൗത്ത് ആഫ്രിക്കയുടെ ബൗളിംഗ് വളരെ പ്രഹരമേറിയതാണ്. ഇന്ത്യൻ ബാറ്റർമാർക്ക് അത് താങ്ങാനാകുമോ എന്ന് കണ്ടറിയാം.
ലോകകപ്പിൽ ഇതുവരെ ഇന്ത്യയെ തോൽപ്പിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഈ കാരണങ്ങൾ കൊണ്ട് തന്നെ ലോകകപ്പിൽ ഒരു ഇന്ത്യൻ ആധിപത്യം തന്നെയുണ്ട്. തുടർച്ചയായ എട്ടാം വിജയം കൈകളാകാനാണ് ഇന്ത്യ ഇറങ്ങുന്നത്. ഏഴ് മത്സരങ്ങളിൽ 14 പോയിന്റാണ് ഇന്ത്യക്ക്. മറുവശത്ത് സൗത്ത് ആഫ്രിക്കയും ഒട്ടും മോശക്കാരല്ല. ദക്ഷിണാഫ്രിക്കയ്ക്ക് ഇത്രയും മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണുള്ളത്. എന്നാൽ നെറ്റ് റൺറേറ്റിന്റെ കാര്യത്തിൽ ഇന്ത്യയേക്കാൾ വളരെ ഉയരത്തിലാണ് ദക്ഷിണാഫ്രിക്ക. ഇന്ത്യക്ക് +2.102 റൺറേറ്റാണുള്ളത്.
ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, ലോകേഷ് രാഹുൽ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
സൗത്ത് ആഫ്രിക്കൻ ടീം: ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), ടെംബ ബാവുമ (ക്യാപ്റ്റൻ), റാസി വാൻ ഡെർ ഡസ്സെൻ, എയ്ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസൻ, കേശവ് മഹാരാജ്, കാഗിസോ റബാഡ, തബ്രൈസ് ഷംസി, ലുങ്കി എൻഗിഡി