ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് സെഞ്ചറി; വനിതാ കബഡിയിൽ സ്വർണം

വനിതാ കബഡിയിലെ സ്വർണ നേട്ടത്തോടെ 100 മെഡൽ എന്ന സുവർണ്ണ നേട്ടത്തിന്റെ മികവിലാണ് ഇന്ത്യ. ഇതോടെ 25 സ്വർണ മെഡലുകളുടെ പൊലിമ ഇന്ത്യയ്ക്ക് സ്വന്തം. വനിതാ കബഡി ഫൈനലിൽ ചൈനീസ് തായ്‌പേയ്‌യെ 26-24 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

author-image
Hiba
New Update
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് സെഞ്ചറി; വനിതാ കബഡിയിൽ സ്വർണം

ഹാങ്ചോ:വനിതാ കബഡിയിലെ സ്വർണ നേട്ടത്തോടെ 100 മെഡൽ എന്ന സുവർണ്ണ നേട്ടത്തിന്റെ മികവിലാണ് ഇന്ത്യ. ഇതോടെ 25 സ്വർണ മെഡലുകളുടെ പൊലിമ ഇന്ത്യയ്ക്ക് സ്വന്തം. വനിതാ കബഡി ഫൈനലിൽ ചൈനീസ് തായ്‌പേയ്‌യെ 26-24 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ഗെയിംസിന്റെ 14–ാം ദിനത്തിൽ രാവിലെ തന്നെ മൂന്നു സ്വർണം ഉൾപ്പെടെ അഞ്ച് മെഡലുകളാണ് ഇന്ത്യ നേടിയത്. വനിതാ ആർച്ചറിയിൽ ജ്യോതി വെന്നം, പുരുഷ ആർച്ചറിയിൽ ഓജസ് ഡിയോട്ടലെ എന്നിവരാണ് മറ്റു സ്വർണ നേട്ടക്കാർ. പുരുഷ ആർച്ചറിയിൽ വെള്ളിയും വനിതാ ആർച്ചറിയിൽ വെങ്കലവും ഇന്ത്യയ്ക്കാണ്.

പുരുഷ ക്രിക്കറ്റിലും ബാഡ്മിന്റൻ പുരുഷ ഡബിൾസിലും ഫൈനൽ മത്സരങ്ങളിൽ ഇന്ത്യൻ പ്രാതിനിധ്യമുള്ളതിനാൽ രണ്ടു മെഡലുകൾകൂടി ഉറപ്പാണ്. ഗെയിംസ് ചരിത്രത്തിൽ സർവകാല നേട്ടം ഇന്ത്യ നേരത്തേ ഉറപ്പാക്കിയിരുന്നു.

india asian games kabadi