റൂസോ (ഡൊമീനിക്ക): വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ വിജയിച്ച് ടീം ഇന്ത്യ. ഒന്നാം ടെസ്റ്റിലെ 5ന് 421 ഡിക്ലയേഡ് ഇന്നിങ്‌സില്‍ 141 റണ്‍സ് നേടിയാണ് വിജയം.ഇത് ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിലെ തോല്‍വി, ക്യാപ്റ്റനെയും പരിശീലകനെയും മാറ്റണമെന്ന മുന്‍ താരങ്ങളുടെ ആവശ്യം, സീനിയര്‍ താരങ്ങളുടെ ദയനീയ പ്രകടനം കഴിഞ്ഞ കുറച്ചുനാളുകളായി ഉയര്‍ന്നുകേട്ട ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയായി.
സ്‌കോര്‍: വെസ്റ്റിന്‍ഡീസ് ഒന്നാം ഇന്നിങ്‌സ് 150, രണ്ടാം ഇന്നിങ്‌സ് 130. ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 5ന് 421 ഡിക്ലയേഡ്. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചറി നേടിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് (171) പ്ലെയര്‍ ഓഫ് ദ് മാച്ച്.
അതെസമയം ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ തന്നെ തഴഞ്ഞ സിലക്ടര്‍മാര്‍ക്കുള്ള മറുപടിയായിരുന്നു ആദ്യ ടെസ്റ്റില്‍ ആര്‍.അശ്വിന്റെ തകര്‍പ്പന്‍ പ്രകടനം. രണ്ട് ഇന്നിങ്‌സിലുമായി 12 വിക്കറ്റാണ് അശ്വിന്‍ നേടിയത്.മത്സരത്തില്‍ അശ്വിന്‍- രവീന്ദ്ര ജഡേജ സ്പിന്‍ ജോഡി നേടിയത് 17 വിക്കറ്റുകളാണ്.
ടെസ്റ്റ് ക്രിക്കറ്റില്‍ കുറച്ചുകാലമായി ഫോം കണ്ടെത്താന്‍ കഷ്ടപ്പെടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (103) സീനിയര്‍ താരം വിരാട് കോലിയും (76) ഫോമിലേക്ക് തിരിച്ചെത്തിയത് നിലവില്‍ ഇന്ത്യയ്ക്ക് ആശ്വാസമാകും. അരങ്ങേറ്റ മത്സരത്തിലെ സെഞ്ചറിയോടെ യശസ്വി ജയ്‌സ്വാള്‍ ടീമിലെ സ്ഥാനം ഏറക്കുറെ ഉറപ്പിച്ചുകഴിഞ്ഞു.
അതെസമയം മത്സരത്തിന്റെ ഒരു ഘട്ടത്തില്‍പോലും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ വിന്‍ഡീസ് താരങ്ങള്‍ക്ക് സാധിച്ചില്ല. ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡീസ് 150 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ തന്നെ ഇന്ത്യ ഏറക്കുറെ ഇന്നിങ്‌സ് ജയം ഉറപ്പിച്ചിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ അലിക് അതാന്‍സെ നേടിയ 47 റണ്‍സാണ് മത്സരത്തില്‍ ഒരു വിന്‍ഡീസ് ബാറ്ററുടെ ഉയര്‍ന്ന സ്‌കോര്‍. ആവശ്യത്തിന് ആഭ്യന്തര മത്സരങ്ങള്‍പോലും കളിച്ചു പരിചയം ഇല്ലാത്ത യുവതാരങ്ങളുമായി ഇന്ത്യയെ നേരിടാനെത്തിയ വിന്‍ഡീസും വിജയ പ്രതീക്ഷയില്ലായിരുന്നു.
ഇന്ത്യ- വെസ്റ്റിന്‍ഡീസ് ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ 5 വിക്കറ്റ് നേട്ടം (6 തവണ) എന്ന റെക്കോര്‍ഡില്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിന്‍ വെസ്റ്റിന്‍ഡീസ് ഇതിഹാസം മാല്‍ക്കം മാര്‍ഷലിന് ഒപ്പമെത്തി.
ഞങ്ങളുടെ ബോളര്‍മാര്‍ നന്നായി പന്തെറിഞ്ഞു. യശസ്വി ജയ്‌സ്വാളിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. അരങ്ങേറ്റത്തിന്റെ യാതൊരു സമ്മര്‍ദവും ഇല്ലാതെയാണ് യശസ്വി ബാറ്റ് ചെയ്തത്. ഈ മികവ് അടുത്ത ടെസ്റ്റിലും തുടരാന്‍ സാധിക്കുമെന്നാണ് വിശ്വാസം - രോഹിത് ശര്‍മ (ഇന്ത്യന്‍ ക്യാപ്റ്റന്‍)
ബാറ്റിങ്ങില്‍ ഞങ്ങള്‍ക്ക് പിഴച്ചു. ആദ്യ ഇന്നിങ്‌സിലെ സ്‌കോര്‍ തിരിച്ചടിയായി. ക്യാപ്റ്റന്‍ എന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്നു നയിക്കാന്‍ എനിക്കു സാധിച്ചില്ല. മത്സരത്തിലെ നിര്‍ണായക സമയങ്ങളിലെല്ലാം ഞങ്ങള്‍ക്ക് വിക്കറ്റ് നഷ്ടമായി. സീനിയര്‍ താരങ്ങള്‍ കുറച്ചുകൂടി ശ്രദ്ധിച്ചു കളിക്കേണ്ടിയിരുന്നു. - ക്രെയ്ഗ് ബ്രാത്വെയ്റ്റ് (വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍)