ഡൊമനിക്ക: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് വൈകീട്ട് തുടക്കം.ആദ്യ മത്സരം ഏഴരയ്ക്ക് ഡൊമിനിക്കയിലാണ് തുടങ്ങുക. രോഹിത് ശര്‍മയ്‌ക്കൊപ്പം യശസ്വി ഓപ്പണറായി ഇറങ്ങിയേക്കും.
ഇന്ത്യയും വിന്‍ഡീസും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മറ്റൊരു പതിപ്പിലേക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്.രണ്ട് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുകളില്‍ തോറ്റ ഇന്ത്യ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.
ചേതേശ്വര്‍ പുജാരയും മുഹമ്മദ് ഷമിയും കളിക്കാത്തതിനാല്‍ ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റിലെ ടീമില്‍ നിന്ന് ഇന്ത്യന്‍ നിരയില്‍ മാറ്റമുണ്ടായിരിക്കും.
യശസ്വി ജയ്സ്വാളിന് ഇന്ന് ഇറങ്ങിയേക്കും. ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറിലും കളിക്കും.വിരാട് കോലി, അജിന്‍ക്യ രഹാനെ എന്നിവരിലാണ് മധ്യനിരയിലെ ഇന്ത്യന്‍ പ്രതീക്ഷ.
നവ്ദീപ് സൈനിയും ജയദേവ് ഉനാദ്കട്ടുമാണ് മൂന്നാം പേസര്‍ സ്ഥാനത്തിനായി മത്സരിക്കുന്നത്. ബാറ്റിംഗിലും ബൗളിംഗിലും വെസ്റ്റ്ഇന്‍ഡീസിനെതിരെ മികച്ച റെക്കോര്‍ഡുള്ള രവിചന്ദ്രന്‍ അശ്വിനും ഇന്ന് അവസരം ലഭിക്കും.
മുകേഷ് കുമാറും അവസരം പ്രതീക്ഷിക്കുന്നു. ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ മേല്‍നോട്ടത്തില്‍ ഒരു തിരിച്ചുവരവാണ് വിന്‍ഡീസ് ലക്ഷ്യമിടുന്നത്. കെമര്‍ റോച്ചും ജേസണ്‍ ഹോള്‍ഡറും അല്‍സാരി ജോസഫുമടങ്ങുന്ന സംഘത്തിനാണ് ഇന്ത്യന്‍ നിരയെ തടയാനുള്ള നിയോഗം. പുതുമുഖ താരം അലിക് അതാനസെയ്ക്ക് അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിച്ചേക്കും.