2011 ഏപ്രിൽ 2 വാങ്കഡെ സ്റ്റേഡിയത്തിലെ ഒരു വിശ്വവിഖ്യാത രാത്രി, 30 വയസ്സുള്ള ഇന്ത്യൻ ക്യാപ്റ്റൻ ഭംഗിയായി ഫിനിഷ്
ചെയ്തു. സ്റ്റേഡിയം മൊത്തം സച്ചിൻ...സച്ചിൻ... എന്ന പേര് മാത്രം, അതോടെ 28 വർഷത്തിന് ശേഷം ഇന്ത്യ ഐസിസി പുരുഷ ഏകദിന ലോകകപ്പ് ഉയർത്തുന്നതിനും ലോകം മുഴുവൻ സാക്ഷ്യം വഹിച്ചു.
അതിനുശേഷം, കളിക്കാർ, പരിശീലകർ, ക്രിക്കറ്റ് ശൈലി എന്നിവയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു, പക്ഷേ ഇന്ത്യൻ കാണികളുടെ നെഞ്ചിൽ ആ നിമിഷവും ക്രിക്കറ്റെന്ന വികാരവും ഇപ്പോഴും നില നില്കുന്നു, ഐസിസി പുരുഷ ഏകദിന ലോകകപ്പ് 2023 ലെ 33-ാം മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ നവംബർ 2 വ്യാഴാഴ്ച, മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇറങ്ങും.
ഇന്ത്യയും ശ്രീലങ്കയും ഏകദിന ലോകകപ്പിൽ ആകെ ഒമ്പത് തവണയെ മുഖാമുഖം വന്നിട്ടൊള്ളു, ഇതിൽ ഇരു ടീമുകളും നാല് വിജയങ്ങൾ നേടിയിട്ടുണ്ട്, ഒരു മത്സരം ഫലമില്ലാതെ അവസാനികുകയും ചെയ്തു. നേരത്തെ ശ്രീലങ്ക വലിയൊരു ക്രിക്കറ്റ് ശക്തി തന്നെയായിരുന്നു. ഇന്ത്യൻ സംഘത്തിനെതിരെ അവർ ചില ആധിപത്യ പ്രകടനങ്ങളും നടത്തിയിട്ടുണ്ട്. എന്നിരുന്നാലും, സമീപകാലതായി ഇന്ത്യ അവർക്കെതിരെ മേൽക്കൈ ആസ്വദിക്കുകയാണ്.
നടന്നുകൊണ്ടിരിക്കുന്ന ടൂർണമെന്റിൽ ഇന്ത്യ മികച്ച ഫോമിലാണ്, ആറ് മത്സരങ്ങളിലും വിജയിച്ചു. ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിൽ ഇന്ത്യൻ പേസർമാരുടെ ലോകോത്തര മികവിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തി. ശ്രീലങ്കയാകട്ടെ അഫ്ഗാനിസ്ഥാനെതിരായ അവസാന മത്സരത്തിൽ 7 വിക്കറ്റിന് തോറ്റിരുന്നു. ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് മത്സരങ്ങൾ മാത്രമാണ് അവർ ജയിച്ചത് . പോയിന്റ് പട്ടികയിൽ അവർ 7-ാം സ്ഥാനത്താണ്.
ഇന്ത്യൻ സാധ്യത ടീം : രോഹിത് ശർമ (ക്യാപ്റ്റൻ ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ/ഇഷാൻ കിഷൻ, കെ എൽ രാഹുൽ (വിക്കറ്റ്‌കീപ്പർ ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
ശ്രീലങ്കൻ സാധ്യത ടീം : പാത്തും നിസ്സാങ്ക, ദിമുത് കരുണരത്‌നെ, കുസൽ മെൻഡിസ് (വിക്കറ്റ് കീപ്പർ ), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ആഞ്ചലോ മാത്യൂസ്, മഹേഷ് തീക്ഷണ, കസുൻ രജിത, ദുഷ്മന്ത ചമീര, ദിൽഷൻ മധുശങ്ക.