കേപ്ടൗണ്‍: ട്വന്റി 20 വനിതാ ലോകപ്പില്‍ ഇന്ന് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം. കേപ് ടൗണില്‍ വൈകിട്ട് ആറരയ്ക്കാണ് കളി തുടങ്ങുക.
പരിക്കേറ്റ ഓപ്പണര്‍ സ്മൃതി മന്ദാന ഇല്ലാതെയാണ് ഇന്ത്യ പാകിസ്ഥാനെ നേരിടുന്നതെങ്കിലും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പരിക്ക് മാറിയെത്തിയത് ഇന്ത്യക്ക് ആശ്വാസമാണ്.
കഴിഞ്ഞ തവണ ഫൈനലില്‍ തോറ്റ ഇന്ത്യ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് പാകിസ്ഥാനെതിരെ ഇറങ്ങുന്നത്. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, വെസ്റ്റിന്‍ഡീസ് എന്നിവരാണ് ഗ്രൂപ്പ് ബിയില്‍ ഇന്ത്യയുടെ മറ്റ് എതിരാളികള്‍.
ഇന്ത്യ പതിനഞ്ചിന് വിന്‍ഡീസിനെയും പതിനെട്ടിന് ഇംഗ്ലണ്ടിനെയും 20ന് അയര്‍ലന്‍ഡിനെയും നേരിടും. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കില്‍ മത്സരം കാണാം. ഡിസ്നി ഹോട്സ്റ്റാറിലും ലൈവ് സ്ട്രീമിംഗ് ഉണ്ട്.
ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷെഫാലി വര്‍മ, യഷ്ടിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പര്‍), ജമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, ദേവിക വൈദ്യ, രാധാ യാദവ്, രേണുക സിംഗ്, അഞ്ജലി ശര്‍വാണി, പൂജ വസ്ത്രകര്‍, രാജേശ്വരി ഗെയ്കവാദ്, ശിഖ പാണ്ഡെ.