ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു; സൂര്യകുമാറിന്റെ അരങ്ങേറ്റം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു.

author-image
Web Desk
New Update
ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു; സൂര്യകുമാറിന്റെ അരങ്ങേറ്റം

നാഗ്പൂര്‍: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു.

ഇന്ത്യ ശുഭ്മാന്‍ ഗില്ലിനെ പുറത്തിരുത്തി. പകരം സൂര്യകുമാര്‍ യാദവിന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം നല്‍കി. മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. സ്പിന്നര്‍മാരായി ആര്‍ അശ്വിനൊപ്പം രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമാണ് പേസര്‍മാര്‍.

ബാറ്റിംഗ് നിരയില്‍ രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുല്‍ ആണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത്.

ഓസീസ് നിരയില്‍ നേഥന്‍ ലിയോണിനൊപ്പം സ്പിന്നര്‍ ടോഡ് മര്‍ഫിക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കി. മധ്യനിരയില്‍ കാമറൂണ്‍ ഗ്രീനിന്റെ അഭാവത്തില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബും മാറ്റ് റെന്‍ഷോയും ഓസീസിന്റെ അന്തിമ ഇലവനിലെത്തി.

 

india cricket australia test series