നാഗ്പൂര്‍: ബോര്‍ഡര്‍- ഗവാസ്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ലീഡ്. നാഗ്പൂരില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെതിരെ ഇന്ത്യക്ക് 144 റണ്‍സിന്റെ ലീഡായി.
ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴിന് 321 എന്ന നിലയിലാണ് ഇന്ത്യ. രവീന്ദ്ര ജഡേജയും (66), അക്സര്‍ പട്ടേലും (52) ആണ് ക്രീസിലുള്ളത്.രോഹിത് ശര്‍മ (120) തന്റെ എട്ടാം സെഞ്ചുറി നേടിയ ശേഷം പുറത്തായി.
ടോഡ് മര്‍ഫി ഓസീസിന് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തി. സന്ദര്‍ശകര്‍ ഒന്നാം ഇന്നിംഗ്സില്‍ 177ന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ജഡേജയാണ് ഓസീസിനെ തകര്‍ത്തത്.
ഒന്നിന് 77 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം തുടങ്ങിയത്.ആദ്യ ദിവസം കെ എല്‍ രാഹുലിനെ (20) മര്‍ഫി സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കിയിരുന്നു. ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടപ്പെട്ടത് ആര് അശ്വിന്റെ വിക്കറ്റാണ്.ആദ്യ മണിക്കൂറില്‍ അശ്വിന് -രോഹിത്ത് സഖ്യം ഇന്ത്യയെ 100 കടത്തി.