ഇംഗ്ലണ്ട് കാത്തിരിക്കുന്നു; ഇന്ത്യയ്ക്ക് മുന്നില്‍ വലിയ തലവേദന

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരിക്കുകയാണ്

author-image
Athira
New Update
ഇംഗ്ലണ്ട് കാത്തിരിക്കുന്നു; ഇന്ത്യയ്ക്ക് മുന്നില്‍ വലിയ തലവേദന

ബംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരിക്കുകയാണ്. ആദ്യ രണ്ട് മത്സരത്തിലും ആറ് വിക്കറ്റിന്റെ അനായാസ ജയം നേടിയ ഇന്ത്യക്ക് മൂന്നാം മത്സരത്തില്‍ രണ്ടാം സൂപ്പര്‍ ഓവറിലാണ് ജയിക്കാനായത്. ഇന്ത്യ പ്രമുഖ പേസ് ബൗളര്‍മാര്‍ക്ക് വിശ്രമം അനുവദിച്ചാണ് പരമ്പരക്കിറങ്ങിയത്. സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും പരിക്കിനെത്തുടര്‍ന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഇന്ത്യക്ക് നിരവധി പോസിറ്റീവുകള്‍ നല്‍കിയ പരമ്പരയാണ് അവസാനിക്കുത്.

രോഹിത് ശര്‍മ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയത് ആഘോഷമാക്കുകയും ചെയ്തു. ആദ്യ രണ്ട് മത്സരത്തിലും രോഹിത് ഡെക്കായപ്പോള്‍ മൂാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ എല്ലാവരുടേയും കൈയടി നേടി. ടി20 ലോകകപ്പിലും രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ ഇറങ്ങാനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ പോസിറ്റീവുകള്‍ക്കിടയിലും ചില പ്രശ്നങ്ങള്‍ ഇന്ത്യയെ വേട്ടയാടുകയാണ്. ഇത്തരത്തില്‍ ഇന്ത്യക്ക് തലവേദനയാകു മൂന്ന് പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഓമത്തെ കാര്യം ശുബ്മാന്‍ ഗില്ലിന്റെ സ്ഥാനമാണ്. ഇന്ത്യ അടുത്ത വിരാട് കോലിയെ വിശേഷണം ചാര്‍ത്തി വളര്‍ത്തിക്കൊണ്ടുവന്ന താരമാണ് ശുബ്മാന്‍ ഗില്‍. എന്നാല്‍ ഇന്ത്യയുടെ ടി20 ടീമിലെ ശുബ്മാന്റെ സ്ഥാനം വലിയ ചോദ്യമുയര്‍ത്തുകയാണ്. രോഹിത് ശര്‍മക്കൊപ്പം യശ്വസി ജയ്സ്വാള്‍ ഓപ്പണറാവുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. മൂന്നാം നമ്പറില്‍ വിരാട് കോലി കളിക്കുമെന്നും ഉറപ്പിച്ച് പറയാം. അപ്പോള്‍ ശുബ്മാന്‍ ഗില്ലിന്റെ സ്ഥാനം എവിടെയാണ്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടുത്ത മുഖമായി വളരുന്ന ശുബ്മാനെ ഇന്ത്യ ബാക്കപ്പ് താരമായി ഒതുക്കുമോയെതാണ് പ്രധാനപ്പെട്ട ചോദ്യം. റുതുരാജ് ഗെയ്ക് വാദ്, ഇഷാന്‍ കിഷന്‍ എിവരും ഓപ്പണിങ്ങില്‍ അവസരം തേടുന്നു. ഇന്ത്യ ശുബ്മാന്‍ ഗില്ലിനെ മാറ്റിനിര്‍ത്തുമോ അതോ ബാക്കപ്പ് താരമായി പരിഗണിക്കുമോയെതാണ് പ്രസക്തമായ ചോദ്യം. എന്തായാലും സെലക്ടര്‍മാര്‍ക്കും ടീം മാനേജ്മെന്റിനും ഗില്ലിന്റെ കാര്യം തലവേദനയാണ്.

മധ്യനിരയില്‍ അടുത്ത യുവരാജ് എന്ന വിശേഷണം നേടിയ യുവതാരമാണ് തിലക് വര്‍മ. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന് മുംബൈ ഇന്ത്യന്‍സിലൂടെ ശ്രദ്ധ നേടിയെടുത്ത താരമാണ് തിലക് വര്‍മ. എന്നാല്‍ ഇന്ത്യ ബൗളിങ്ങില്‍ തിലകിനെ ഇതുവരെ കാര്യമായി ഉപയോഗിച്ചിട്ടില്ല. ശിവം ദുബെ തകര്‍ത്തടിക്കുകയും മീഡിയം പേസറെ നിലയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ചെയ്യുമ്പോള്‍ ആരെ പരിഗണിക്കണമെതാണ് പ്രധാന ചോദ്യം.

തിലക് ലഭിക്കുന്ന അവസരങ്ങളെ മുതലാക്കുന്നില്ല. ദുബെ ബൗളിങ്ങില്‍ വിശ്വസ്തനാണെ് പറയാനുമാവില്ല. അതുകൊണ്ടുതന്നെ ഇന്ത്യ തിലക് വര്‍മയെ ഒഴിവാക്കാനുള്ള സാധ്യതയാണ് നിലവില്‍ കൂടുതല്‍. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ആരെ കാര്യത്തില്‍ ആശയക്കുഴപ്പങ്ങളേറെയാണ്. സഞ്ജു സാംസണ്‍ തഴയപ്പെടുമെന്ന് ഉറപ്പായിരിക്കുന്നു. ഇഷാന്‍ കിഷന്‍ ടീം മാനേജ്മെന്റുമായുള്ള പ്രശ്നങ്ങളെത്തുടര്‍ന്ന് നിലവില്‍ ടീമിന് പുറത്താണ്.

താരത്തിന് തിരിച്ചുവരവ് നടത്തുകയെത് വലിയ പ്രയാസമായിരിക്കുകയാണ്. ജിതേഷ് ശര്‍മക്ക് ഇന്ത്യ കൂടുതല്‍ പരിഗണന നല്‍കുമെുറപ്പായിരിക്കുകയാണ്. അതേ സമയം കെ എല്‍ രാഹുലിനെ ഇന്ത്യ തിരികെ വിളിക്കണമോയെതാണ് കണ്ടറിയേണ്ടത്. സ്പിന്‍ നിരയിലും ഇന്ത്യക്ക് ആശയക്കുഴപ്പമുണ്ട്. രവീന്ദ്ര ജഡേജ, അക്ഷര്‍ പേട്ടല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്നോയ്, വാഷിങ്ട സുന്ദര്‍ എിവര്‍ തമ്മിലാണ് സ്ഥാനത്തിനായി മത്സരം.

ജഡേജക്ക് സ്ഥാനം ഉറപ്പാണ്. അക്ഷര്‍ ബാക്കപ്പാവുമ്പോള്‍ സ്പെഷ്യലിസ്റ്റ് സ്പിറായി കുല്‍ദീപ് യാദവും എത്തിയേക്കും. അപ്പോള്‍ ബിഷ്നോയ് ടീമില്‍ വേണോയെതാണ് ചോദ്യം. അഫ്ഗാന്‍ പരമ്പരയില്‍ സൂപ്പര്‍ ഓവറിലടക്കം മികവ് കാ'ാന്‍ ബിഷ്നോയ്ക്കായിരുു. അതുകൊണ്ടുതന്നെ യുവ സ്പിറെ ഒഴിവാക്കുക എളുപ്പമല്ല. ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുക സെലക്ടര്‍മാര്‍ക്കും ടീം മാനേജ്മെന്റിനും കടുപ്പമായിരിക്കുമെുറപ്പ്.

india england sports news Latest News news updates t20 series