ഏകദിന റാങ്കിംഗില്‍ രണ്ടാമതെത്തി ഇന്ത്യ; ഫൈനൽ കാണാതെ പുറത്തായി പാകിസ്ഥാൻ

നിലവിൽ മൂന്നാം സ്ഥാനത്താണ് ടീം.ഒന്നാമതുള്ള ഓസ്‌ട്രേലിയക്ക് 118 പോയിന്റാണുള്ളത്. ഇന്ത്യക്ക് 116 പോയിന്റുണ്ട്. ബാബര്‍ അസമിനും സംഘത്തിനും 115 പോയിന്റ്. ഇംഗ്ലണ്ട് (103), ന്യൂസിലന്‍ഡ് (102) ദക്ഷിണാഫ്രിക്ക എന്നിവര്‍ നാല് മുതല്‍ ആറ് വരെയുള്ള സ്ഥാനങ്ങളില്‍.

author-image
Greeshma Rakesh
New Update
ഏകദിന റാങ്കിംഗില്‍ രണ്ടാമതെത്തി ഇന്ത്യ; ഫൈനൽ കാണാതെ പുറത്തായി പാകിസ്ഥാൻ

ഏഷ്യാകപ്പ് ഫൈനലിൽ കടന്ന ഇന്ത്യ ഏകദിന  രണ്ടാം സ്ഥാനത്തേക്കുയർന്നു. എന്നാൽ ഫൈനല്‍ കാണാതെ പുറത്തായതിന്റെ നിരാശയിലാണ് പാകിസ്ഥാന്‍. ശ്രീലങ്കയോട് രണ്ട് വിക്കറ്റിന് തോറ്റതിനു പിന്നാലെ പാകിസ്ഥാന് ഐസിസി റാങ്കിംഗില്‍ രണ്ടാം സ്ഥാനവും നഷ്ടമായി.

നിലവിൽ മൂന്നാം സ്ഥാനത്താണ് ടീം.ഒന്നാമതുള്ള ഓസ്‌ട്രേലിയക്ക് 118 പോയിന്റാണുള്ളത്. ഇന്ത്യക്ക് 116 പോയിന്റുണ്ട്. ബാബര്‍ അസമിനും സംഘത്തിനും 115 പോയിന്റ്. ഇംഗ്ലണ്ട് (103), ന്യൂസിലന്‍ഡ് (102) ദക്ഷിണാഫ്രിക്ക എന്നിവര്‍ നാല് മുതല്‍ ആറ് വരെയുള്ള സ്ഥാനങ്ങളില്‍.

ഏഷ്യാ കപ്പ് ഫൈനലിലെത്തിയ ശ്രീലങ്ക 93 പോയിന്റുമായി ഏഴാമത്. എട്ടാം സ്ഥാനത്തുള്ള ബംഗ്ലാദേശിന് 92 പോയിന്റുണ്ട്. അഫ്ഗാനിസ്ഥാന്‍ (80), വെസ്റ്റ് ഇന്‍ഡീസ് (68) എന്നിവര്‍ ഒമ്പതും പത്തും സ്ഥാനങ്ങളില്‍. അതേസമയം, ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ആധിപത്യമാണ് ടെസറ്റിലും ടി20 ക്രിക്കറ്റിലും ഒന്നാം സ്ഥാനത്താണ് ടീം ഇന്ത്യ.

cricket Asia Cup 2023 pakistan Indian Cricket Team