അഹമ്മദാബാദ്: 2023 ക്രിക്കറ്റ് ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരേ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ ശുഭ്മാൻ ഗിൽ, രോഹിത് ശർമ, ശ്രേയസ് അയ്യർ എന്നിവരാണ് പുറത്തായത്.
ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഇന്ത്യൻ ടീമിനെ ബാറ്റിങിനയച്ചു. ഇന്ത്യൻ ടീമിൽ മാറ്റമില്ല.ആർ അശ്വിൻ കളിക്കുന്നില്ല, മറുവശത്ത് സെമിഫൈനലിൽ കളിച്ച അതെ ടീമിനെയാണ് ഓസ്ട്രേലിയയും നിലനിർത്തിയിരിക്കുന്നത്.
ഇന്ത്യ മൂന്നാം കിരീടവും ഓസ്ട്രേലിയ അഞ്ചാം കിരീടവുമാണ് ലക്ഷ്യം വെയ്ക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ ഓസീസിനെ ആറുവിക്കറ്റിന് ആറുവിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.
പ്ലേയിംഗ് ഇലവനുകൾ
ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഓസ്ട്രേലിയ: ഡേവിഡ് വാർണർ, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്ൻ, ഗ്ലെൻ മാക്സ്വെൽ, ജോഷ് ഇംഗ്ലീസ് (വിക്കറ്റ് കീപ്പർ), മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ആദം സാംപ, ജോഷ് ഹേസൽവുഡ്.