ബെംഗളൂരു: ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. ടീം സ്കോർ നൂറിലെത്തിയപ്പോൾ ഓപ്പണർ ശുഭമാൻ ഗില്ലാണ് (32 പന്തിൽ 51 റൺസ്) ആദ്യമായി പുറത്തായത്.
11.5 ഓവറിലായിരുന്നു വിക്കറ്റ് വീണത്. ഇന്ത്യ നൂറ് തികച്ച് തൊട്ടടുത്ത പന്തിലായിരുന്നു ഗിൽ പുറത്തായത്. പിന്നീട് ക്യാപ്റ്റൻ രോഹിത് ശർമ്മയും പുറത്തായി. 54 പന്തിൽ 61 റൺസ് നേടിയാണ് അദ്ദേഹത്തിന്റെ മടക്കം.
ടോസ് നേടിയ നായകന് രോഹിത് ശര്‍മ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. കളിച്ച എട്ട് മത്സങ്ങളും ജയിച്ച ഇന്ത്യ വിജയക്കുതിപ്പ് തുടരാന്‍ ലക്ഷ്യമിട്ടാണ് നെതര്‍ലന്‍ഡ്സിനെ നേരിടുന്നത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ഇപ്പോൾ ക്രീസിൽ തുടരുന്നത് വിരാട് കോഹ്ലിയും ശ്രേയസ് അയ്യരുമാണ്.