2023 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം. രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി എന്നിവരാണ് പുറത്തായത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു.
ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റ് രണ്ടാമത്തെ പന്തിൽ തന്നെ മദുശനക തെറിപ്പിച്ചു. വെറും 4 റൺസ് മാത്രമേ താരത്തിന് എടുക്കാൻ സാധിച്ചൊള്ളു. ആദ്യ പന്തിൽ ബൗണ്ടറിയടിച്ച് തുടങ്ങിയ രോഹിത്ത് പിന്നാലെ പുറത്തായതോടെ ഇന്ത്യ പരുങ്ങലിലായി.
പിന്നീട് വിരാട് കോലി ഓപ്പണർ ശുഭ്മാൻ ഗില്ലിനൊപ്പം ചേർന്നതോടെ കാളി ഗംഭീരമായി.ഗില്ലിനെ കൂട്ടുപിടിച്ച് കോലി ടീം സ്‌കോർ 100 കടത്തി. പിന്നാലെ താരം അർധസെഞ്ചുറി നേടുകയും ചെയ്തു.
ഈ ടൂർണമെന്റിലെ കോലിയുടെ അഞ്ചാം അർധശതകമാണിത്. രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്താനും കോലിയ്ക്ക് സാധിച്ചു. കോലിയ്ക്ക് പിന്നാലെ ഗില്ലും അർധസെഞ്ചുറി നേടി.
മദുശനകയുടെ ബോളിൽ അർഹിച്ച സെഞ്ച്വറി നേടാനാകാതെ ഗില്ലും പിന്നീട് കൊഹ്‍ലിയെയും പുറത്തായി, ഇതോടെ 49-ാം ഏകദിന സെഞ്ചുറിയുടെ അരികിൽ വീണ്ടും കോലി വീണു.നേരത്തേ ഓസീസിനെതിരേ താരം 95 റൺസെടുത്ത് പുറത്തായിരുന്നു. കോലി പുറത്തായതോടെ കെ.എൽ.രാഹുലും ശ്രേയസ് അയ്യരും കളത്തിലിറങ്ങി.
updating.....