ഇന്ത്യയ്ക്ക് തിരിച്ചടി; രോഹിത് ശർമയും ശുഭമാൻ ഗില്ലും ഗ്രീസിൽ നിന്ന് പുറത്തായി

ഇന്ത്യയ്ക് രണ്ട് വിക്കറ്റ് നഷ്ടമായി, ക്യാപ്റ്റൻ രോഹിത് ശർമയുടെയും ഓപ്പണർ ശുഭമാൻ ഗില്ലുമാണ് പുറത്തായത്.

author-image
Hiba
New Update
 ഇന്ത്യയ്ക്ക് തിരിച്ചടി; രോഹിത് ശർമയും ശുഭമാൻ ഗില്ലും  ഗ്രീസിൽ നിന്ന് പുറത്തായി

ഏകദിന ലോകകപ്പ് മത്സരത്തിൽ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യയ്ക് രണ്ട് വിക്കറ്റ് നഷ്ടമായി, ക്യാപ്റ്റൻ രോഹിത് ശർമയുടെയും ഓപ്പണർ ശുഭമാൻ ഗില്ലുമാണ് പുറത്തായത്.

24 പന്തിൽ 40 റൺസ് എടുത്ത രോഹിത് തരക്കേടില്ലാത്ത സ്കോർ തന്നെ നേടിയിരുന്നു. ശേഷം സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമയാണ് ഇന്ത്യൻ ക്യാപ്റ്റന്റെ വിക്കറ്റ് എറിഞ്ഞു വീഴ്ത്തിയത്. പിന്നീട് ഓപ്പണർ ശുഭമാണ് ഗില്ലും പുറത്തായി. 

24 പന്തിൽ 23 റൺസ് എടുത്തായിരുന്നു അദ്ദേഹത്തിന്റെ മടക്കം. കേശവ് മഹാരാജാണ് ഓപ്പണർ ഗില്ലിനെ പുറത്താക്കിയത്. 62 റൺസ് കൂട്ടിച്ചേര്‍ത്ത ശേഷമായിരുന്നു ഓപ്പണിങ് കൂട്ടുകെട്ട് പൊളിഞ്ഞത്.മത്സരം 15 ഓവറുകൾ പിന്നിടുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 106 റൺസെന്ന നിലയിലാണ് ഇന്ത്യ.ഇപ്പോൾ ഗ്രീസിൽ ശ്രയസ്‌ അയ്യരും വിരാട് കോഹ്‌ലിയും തുടരുന്നു.

 
 
 
 
icc world cup india vs south africa