''ഏകദിന ലോകകപ്പിൽ മികച്ച ടീംമായ ഇന്ത്യ വിജയിച്ചില്ലെന്ന ധാരണ തെറ്റ്, യഥാർത്ഥ്യം അം​ഗീകരിക്കണം''

ഫൈനലിൽ മികച്ച കഴിവുകൾ കാഴ്ച്ചവച്ച ടീംമാണ് ലോകകപ്പ് കിരീടം നേടിയതെന്നും ​ഗംഭീർ പറഞ്ഞു.സ്‌പോർട്‌സ്‌ കീഡയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ഗംഭീർ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.

author-image
Greeshma Rakesh
New Update
''ഏകദിന ലോകകപ്പിൽ മികച്ച ടീംമായ ഇന്ത്യ വിജയിച്ചില്ലെന്ന ധാരണ തെറ്റ്, യഥാർത്ഥ്യം അം​ഗീകരിക്കണം''

ഏകദിന ലോകകപ്പിൽ മികച്ച ടീംമായ ഇന്ത്യ വിജയിച്ചില്ലെന്ന ധാരണ തള്ളിക്കളഞ്ഞ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഫൈനലിൽ മികച്ച കഴിവുകൾ കാഴ്ച്ചവച്ച ടീംമാണ് ലോകകപ്പ് കിരീടം നേടിയതെന്നും ഗംഭീർ പറഞ്ഞു.സ്‌പോർട്‌സ്‌ കീഡയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ഗംഭീർ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഓസ്‌ട്രേലിയ ആറ് വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയെങ്കിലും അവസാന കടമ്പയിൽ ഇന്ത്യയ്ക്ക് അടിപതറുകയായിരുന്നു.

"പലർക്കും ഇത് ഇഷ്ടപ്പെട്ടേക്കില്ല. ഏറ്റവും മികച്ച ടീം ലോകകപ്പ് നേടിയിട്ടില്ലെന്ന് ചില വിദഗ്ധർ പറയുന്നത് ഞാൻ കേട്ടു. അത് തീർത്തും ശരിയല്ല. ഞാൻ കേട്ടിട്ടുള്ള വിചിത്രമായ പ്രസ്താവനകളിൽ ഒന്നാണിത്. യഥാർത്ഥത്തിൽ ഇതാണ് ലോകകപ്പ് നേടിയ ഏറ്റവും മികച്ച ടീം " മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സ്‌പോർട്‌സ്‌കീഡയോട് പറഞ്ഞു.

തോൽവിയറിയാതെയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചതെന്ന് പറഞ്ഞ ഗംഭീർ തുടർച്ചയായ എട്ട് വിജയങ്ങളുമായാണ് ഓസ്‌ട്രേലിയ യോഗ്യത നേടിയതെന്നും ചൂണ്ടികാട്ടി.അതിനാൽ ഇരുവരും ഒരുപോലെ ശക്തരാണെന്നും ഗംഭീർ കൂട്ടിച്ചേർത്തു.

അതെസമയം ഉയർന്ന സമ്മർദ്ദമുള്ള നോക്കൗട്ട് മത്സരങ്ങളിൽ വിജയിക്കുന്നതിനേക്കാൾ വെല്ലുവിളി ലീഗ് മത്സരങ്ങൾ വിജയിക്കുന്നതിനില്ലെന്നും ഗംഭീർ പറഞ്ഞു. ഏറ്റവും മികച്ച ടീമാണ് ലോകകപ്പ് നേടിയതെന്ന യാഥാർത്ഥ്യം അംഗീകരിക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ച അദ്ദേഹം ഫൈനലിലെ ഇന്ത്യയുടെ മികച്ച പ്രകടനത്തെ അംഗീകരിക്കുകയും ചെയ്തു.

Indian Cricket Team Australian Cricket Team odi world cup2023 gautam dambhir