ചെന്നൈ: ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഇന്ത്യ ജപ്പാനെ തകര്‍ത്തത്. ആദ്യ സെമിയില്‍ ദക്ഷിണ കൊറിയയെ തകര്‍ത്ത മലേഷ്യയാണ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.
ആദ്യസെമിയില്‍ കരുത്തരായ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ ആറു ഗോളുകള്‍ക്ക് തകര്‍ത്താണ് മലേഷ്യ ഫൈനലിലെത്തിയത്. അഞ്ചാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ചൈനയെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് പാക്കിസ്ഥാന്‍ തകര്‍ത്തു.