സൂപ്പര്‍ ഓവറില്‍ തിളങ്ങി ബിഷ്‌ണോയി; ടി20 മൂന്നാം മത്സരവും പരമ്പരയും സ്വന്തമാക്കി ഇന്ത്യ

ആവേശം നിറഞ്ഞ മത്സരത്തില്‍ അഫ്ഗാനെ കീഴടക്കി ടി20 പരമ്പര തൂത്തുവാരി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലൊതുങ്ങി.

author-image
Web Desk
New Update
സൂപ്പര്‍ ഓവറില്‍ തിളങ്ങി ബിഷ്‌ണോയി; ടി20 മൂന്നാം മത്സരവും പരമ്പരയും സ്വന്തമാക്കി ഇന്ത്യ

 

ബെംഗളൂരു: ആവേശം നിറഞ്ഞ മത്സരത്തില്‍ അഫ്ഗാനെ കീഴടക്കി ടി20 പരമ്പര തൂത്തുവാരി ഇന്ത്യ.

ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലൊതുങ്ങി.

തുടര്‍ന്നാണ് മത്സരം ആദ്യ സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി അഫ്ഗാന്‍ നേടിയത് 16 റണ്‍സ്. മറുപടിയായി ഇന്ത്യയുടെ സൂപ്പര്‍ ഓവര്‍ പോരാട്ടവും 16 റണ്‍സിലൊതുങ്ങിയതോടെ മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക്.

രണ്ടാം സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്ക് നേടാനായത് 11 റണ്‍സ് മാത്രം. അഞ്ച് പന്തുകള്‍ക്കുള്ളില്‍ സൂപ്പര്‍ ഓവറിലെ റിങ്കു സിങ്, രോഹിത് ശര്‍മ എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാല്‍ 12 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ മുഹമ്മദ് നബി, റഹ്‌മാനുള്ള ഗുര്‍ബാസ് എന്നിവരുടെ വിക്കറ്റുകള്‍ വെറും മൂന്ന് പന്തുകള്‍ക്കുള്ളില്‍ വീഴ്ത്തി ബിഷ്ണോയ് ഇന്ത്യയ്ക്ക് ആവേശ ജയം സമ്മാനിച്ചു.

നേരത്തേ ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന് ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലെത്താനേ സാധിച്ചുള്ളൂ. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു.

 

t20 cricket afganistan india cricket