ഷൂട്ടിങ്ങിൽ ഇന്ത്യ മെഡൽ വേട്ട തുടരുന്നു; സറബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ, ശിവ നർവാൾ സംഘത്തിന് സ്വർണം

ഇന്ത്യൻ ഷൂട്ടിംഗ് ടീം ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടരുന്നു. ഏഷ്യൻ ​കായിക മേളയുടെ അഞ്ചാം ദിവസം സുവർണത്തിളക്കമാണ് സറബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ, ശിവ നർവാൾ സംഘമാണ് ഇന്ത്യയ്ക്ക് അഭിമാനമായത്. 10 മീറ്റർ എയർ പിസ്റ്റളിലാണ് ഇന്ത്യൻ ടീം വിജയം കൊയ്തത്.

author-image
Hiba
New Update
ഷൂട്ടിങ്ങിൽ ഇന്ത്യ മെഡൽ വേട്ട തുടരുന്നു; സറബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ, ശിവ നർവാൾ സംഘത്തിന് സ്വർണം

ഹാങ്ചൗ: ഇന്ത്യൻ ഷൂട്ടിംഗ് ടീം ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടരുന്നു. ഏഷ്യൻ കായിക മേളയുടെ അഞ്ചാം ദിവസം സുവർണത്തിളക്കമാണ് സറബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ, ശിവ നർവാൾ സംഘമാണ് ഇന്ത്യയ്ക്ക് അഭിമാനമായത്. 10 മീറ്റർ എയർ പിസ്റ്റളിലാണ് ഇന്ത്യൻ ടീം വിജയം കൊയ്തത്.

1734 പോയിന്റോടെയാണ് ഇന്ത്യൻ താരങ്ങൾ സ്വർണം നേടിയത്. ചൈനീസ് താരങ്ങൾ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും ഇന്ത്യൻ താരങ്ങളെക്കാൾ ഒരു പോയിന്റ് പിന്നിലായി. 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിൽ സറബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ എന്നിവർ ഫൈനലിലും പ്രവേശിച്ചിട്ടുണ്ട്. അൽപ്പസമയത്തിനകം ഫൈനൽ മത്സരങ്ങൾ നടക്കും.

ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യൻ താരങ്ങൾ ഇതിനോടകം 13 മെഡ‍ലുകൾ നേടിക്കഴിഞ്ഞു. അതിൽ ഏഴ് മെഡലുകൾ നേടിയത് ഇന്നലെയാണ്.

asiangames shooting