ലണ്ടന്‍: വിമ്പിള്‍ഡന്‍ ടെന്നിസിന്റെ മൂന്നാം ദിനത്തില്‍ ഒന്നാം സീഡ് ഇഗ സ്യാംതെക്കിന് രണ്ടാം റൗണ്ടിലും സിംപിള്‍ ജയം. എട്ടാം സീഡായ ഗ്രീസിന്റെ മരിയ സക്കാരി യുക്രെയ്‌നിന്റെ മാര്‍ത്ത കോസ്റ്റിയൂകിനോട് പരാജയപ്പെട്ടപ്പോള്‍ കരോലിന പ്ലിസ്‌കോവയെ സെര്‍ബിയന്‍ താരം നതാലിയ കോസ്റ്റിച് അട്ടിമറിച്ചു.
ഒരു മണിക്കൂര്‍ മാത്രം നീണ്ട പോരാട്ടത്തില്‍ സ്‌പെയിനിന്റെ സാറാ സോറിബേഴ്‌സിനെ 62, 60 എന്ന സ്‌കോറില്‍ തകര്‍ത്താണ് പോളണ്ടുകാരി ഇഗ മൂന്നാം റൗണ്ടിലേക്കു മുന്നേറിയത്. ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടിലും ഇഗയുടെ ജയം അനായാസമായിരുന്നു.
വനിതാ സിംഗിള്‍സില്‍ 11ാം സീഡ് ദാരിയ കസാറ്റ്കിന, 13ാം സീഡ് ബ്രസീലിന്റെ ബിയാട്രിസ് ഹദ്ദാദ് മെയ എന്നിവര്‍ രണ്ടാം റൗണ്ടിലെത്തി. മഴ മൂലം രണ്ടാം ദിനം മത്സരം തടസ്സപ്പെട്ടതിനാല്‍ പല ഒന്നാം റൗണ്ട് മത്സരങ്ങളും ബുധനാഴ്ചയാണ് നടന്നത്.
പുരുഷ സിംഗിള്‍സില്‍ 3ാം സീഡ് ഡാനില്‍ മെദ്വദേവ്, പത്താം സീഡ് യുഎസിന്റെ ഫ്രാന്‍സസ് ടിഫോയ്, 12ാം സീഡ് കാമറണ്‍ നോറി എന്നിവര്‍ രണ്ടാം റൗണ്ടിലെത്തി. മുപ്പത്തിയാറുകാരനായ മുന്‍ ചാംപ്യന്‍ ആന്‍ഡി മറെയും ജയം കണ്ടു.