മുംബൈ: ശ്രീലങ്കന്‍ ക്രിക്കറ്റിന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) വിലക്ക്. ക്രിക്കറ്റ് ബോര്‍ഡിലെ സര്‍ക്കാര്‍ ഇടപെടല്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ഏകദിന ലോകകപ്പിലെ ദയനീയ തോല്‍വിക്കു പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റിനേറ്റ മറ്റൊരു പ്രഹരമാണിത്.
ഏകദിന ലോകകപ്പിലെ പരാജയത്തിനു പിന്നാലെ എസ്എല്‍സിയെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു, മുന്‍ ശ്രീലങ്കന്‍ താരം അര്‍ജുന രണതുംഗയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണ സമിതിക്കു ചുമതല നല്‍കുകയും ചെയ്തു. പിന്നീട് കോടതി ഈ നടപടി സ്റ്റേ ചെയ്തു.
ക്രിക്കറ്റ് ബോര്‍ഡുകളില്‍ സര്‍ക്കാര്‍ ഇടപെടല്‍ പാടില്ലെന്ന ഐസിസി ചട്ടം ലംഘിച്ചതിനാലാണ് ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ഐസിസി ബോര്‍ഡ് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.