ചരിത്ര നേട്ടം കുറിച്ച് മലയാളി താരം പ്രണോയ്; സിന്ധു സെമി കാണാതെ പുറത്തായി

41 വര്‍ഷത്തിനുശേഷം 2023 ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ്.പ്രണോയ്. ഇന്ത്യയുടെ താരമായ പ്രണോയ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ മെഡലുറപ്പിച്ചു. സെമി ഫൈനലില്‍ പ്രവേശനം നേടിയതോടെയാണിത്.

author-image
Hiba
New Update
ചരിത്ര നേട്ടം കുറിച്ച് മലയാളി താരം പ്രണോയ്; സിന്ധു സെമി കാണാതെ പുറത്തായി

ഹാങ്ചൗ: 41 വര്‍ഷത്തിനുശേഷം 2023 ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ്.പ്രണോയ്. ഇന്ത്യയുടെ താരമായ പ്രണോയ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ മെഡലുറപ്പിച്ചു. സെമി ഫൈനലില്‍ പ്രവേശനം നേടിയതോടെയാണിത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ മലേഷ്യയുടെ ലീ സീ ജിയയെ പരാജയത്തിന് വിട്ടുകൊടുത്താണ് പ്രണോയ് സെമിയിലേക്ക് മുന്നേറിയത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് പ്രണോയ് വിജയം നേടിയത്. സ്‌കോര്‍: 21-16, 21-23, 22-20. ഇതോടെ 2023 ഏഷ്യന്‍ ഗെയിംസില്‍ ബാഡ്മിന്റണില്‍ നിന്ന് ഇന്ത്യ രണ്ടാം മെഡലുറപ്പിച്ചു. നേരത്തേ പുരുഷടീം വെള്ളി നേടിയിരുന്നു.

എന്നാല്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ താരവും രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടുകയും ചെയ്ത പി.വി.സിന്ധു സെമി കാണാതെ പുറത്തായി. ക്വാര്‍ട്ടറില്‍ ലോക അഞ്ചാം നമ്പര്‍ താരമായ ചെനായുടെ ഹി ബിങ്ജിയാവോയാണ് സിന്ധുവിനെ കീഴടക്കിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍: 16-21, 12-21.

sindhu Prannoy asian games