ഡല്‍ഹി: വിസ്ഡണ്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് ഹര്‍മന്‍പ്രീത്.
അഞ്ച് താരങ്ങളുടെ പട്ടികയിലാണ് ഹര്മന് ഇടംപിടിച്ചത്. ട്വന്റി 20യിലെ പ്രകടനത്തിന് പുരുഷ താരം സൂര്യകുമാര്‍ യാദവിനും വിസ്ഡന്റെ അംഗീകാരമുണ്ട്.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്ന മികവിനാണ് ഹര്‍മന്‍പ്രീത് കൗറിന് വിസ്ഡന്റെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അംഗീകാരം. ഇംഗ്ലണ്ടില്‍ ഏകദിന പരമ്പര വിജയത്തിലേക്കും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡലിലേക്കും ഇന്ത്യയെ നയിച്ച പ്രകടനമാണ് ഹര്മന് വിസ്ഡന്റെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
മാത്യു പോട്സ്, ബെന്‍ ഫോക്സ്, ഡാരില്‍ മിച്ചല്‍, ടോം ബ്ലന്‍ഡല്‍ എന്നിവരടങ്ങിയ അഞ്ചംഗ പട്ടികയിലെ ഏക വനിതാ താരവും ഹര്‍മന്‍പ്രീതാണ്.