ന്യൂഡല്‍ഹി: ബാഡ്മിന്റന്‍ ലോക റാങ്കിംഗില്‍ നേട്ടം സ്വന്തമാക്കി മലയാളി താരം എച്ച്.എസ്. പ്രണോയ്. പ്രണോയ് ഒരു സ്ഥാനം മെച്ചപ്പെടുത്തി 9-ാം റാങ്കിലെത്തിയപ്പോള്‍, ലക്ഷ്യ സെന്‍ 2 സ്ഥാനം മെച്ചപ്പെടുത്തി 11ാം റാങ്കിലുമെത്തി.
പി.വി. സിന്ധു 17-ാം റാങ്ക് നിലനിര്‍ത്തി. പുരുഷ ഡബിള്‍സിലെ 2-ാം റാങ്കുകാരായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി ചിരാഗ് ഷെട്ടി സഖ്യം രണ്ടാം സ്ഥാനത്ത് തുടരുന്നു.
ട്രീസ ജോളി ഗായത്രി ഗോപീചന്ദ് സഖ്യം വനിതാ ഡബിള്‍സില്‍ 2 സ്ഥാനം മെച്ചപ്പെടുത്തി പതിനേഴാമത് എത്തി.