ഗുകേഷ് ഇനി ഒന്നാമൻ; ആനന്ദിനെ പിന്തള്ളി റാങ്കിങ്ങിൽ പതിനേഴുകാരൻ എട്ടാം സ്ഥാനത്ത്

ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദിനെ പിന്തള്ളി തമിഴ്നാട്ടുകാരനായ പതിനേഴുകാരൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷ് റാങ്കിങ്ങിൽ ഇന്ത്യൻ ചെസിൻറെ അമരത്ത്. 1986 ജൂലൈ മുതൽ ആനന്ദായിരുന്നു ഇന്ത്യയുടെ ഒന്നാം നമ്പർ.

author-image
Hiba
New Update
 ഗുകേഷ് ഇനി ഒന്നാമൻ; ആനന്ദിനെ പിന്തള്ളി റാങ്കിങ്ങിൽ പതിനേഴുകാരൻ എട്ടാം സ്ഥാനത്ത്

 

 

ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദിനെ പിന്തള്ളി തമിഴ്നാട്ടുകാരനായ പതിനേഴുകാരൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷ് റാങ്കിങ്ങിൽ ഇന്ത്യൻ ചെസിൻറെ അമരത്ത്. 1986 ജൂലൈ മുതൽ ആനന്ദായിരുന്നു ഇന്ത്യയുടെ ഒന്നാം നമ്പർ.

 

 

 

ബാക്കുവിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനലിൽ റഷ്യയുടെ മാഗ്നസ് കാൾസണോട് തോൽവി വഴങ്ങിയെങ്കിലും ലോക റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തേക്ക് കുതിച്ചു. ഫിഡെ റാങ്കിങ്ങിൽ ആദ്യമായാണ് ഗുകേഷ് ആദ്യ പത്തിലെത്തുന്നത്. അഞ്ചു തവണ ലോക ചാമ്പ്യനായ ആനന്ദ് ഒമ്പതാം സ്ഥാനത്താണ്.

 

 

 

സെപ്റ്റംബർ ഒന്നിന് പുറത്തുവിട്ട ഫിഡെ റാങ്കിങ്ങിൽ ഗുകേഷിൻറെ റേറ്റിങ് 2758 ആണ്. 2754 റേറ്റിങ്ങാണ് ആനന്ദിന്. ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്തി ലോകത്തിൻറെ മനസ്സ് കീഴടക്കിയ ഇന്ത്യയുടെ തന്നെ ആർ. പ്രഗ്നാനന്ദ കാൾസണു മുന്നിൽ വീണെങ്കിലും 2727 റേറ്റിങ്ങുമായി 19ാം നമ്പറിലേക്ക് കുതിച്ചു.

 

 

 

ആദ്യ 30 റാങ്കിങ്ങിൽ അഞ്ചു ഇന്ത്യക്കാരാണുള്ളത്. 27ാം നമ്പറിൽ ഗുജറാത്ത് സ്വദേശിയായ വിദിത് സന്തോഷും 29ാം നമ്പറിൽ അർജുൻ എരിഗെയ്സിയും. ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഗുകേഷ് പ്രതികരിച്ചു. ഇത് കുറച്ചുകാലമായി എൻറെ മനസ്സിലുണ്ടായിരുന്നു. എനിക്കത് പ്രധാനപ്പെട്ട കാര്യമായിരുന്നില്ലെങ്കിലും ഈ യാത്രയിൽ അവിടെ എത്താനായതിൽ സന്തുഷ്ടനാണെന്നും താരം പ്രതികരിച്ചു.

 

 

 

 

 

ചുംബന വിവാദം; രാജിവെയ്ക്കാനൊരുങ്ങി സ്പാനിഷ് ഫുട്‌ബോള്‍ മേധാവി

മഡ്രിഡ്: ചുംബന വിവാദത്തില്‍ പെട്ട സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനം ലുയിസ് റുബിയാലസ് വെള്ളിയാഴ്ച രാജി വയ്ക്കുമെന്ന് റിപ്പോര്‍ട്ട്.

 

സംഭവം രാജ്യാന്തര തലത്തില്‍ സ്‌പെയിനു നാണക്കേടായി മാറിയതാണ്
ലുയിസ് റുബിയാലസിന്റെ രാജിക്ക് വഴിയൊരുങ്ങിയത്. ഫിഫ റുബിയാലസിനെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

 

വനിതാ ഫുട്‌ബോള്‍ ലോകകപ്പ് വിജയിച്ച് മെഡല്‍ സ്വീകരിക്കാനെത്തിയ സ്‌പെയിന്‍ താരങ്ങളെയാണ് റുബിയാലസ് ചുംബിച്ചത്. എന്നാല്‍ റുബിയാലസ് ടീമിലെ പ്രധാന താരങ്ങളിലൊരാളായ ജെന്നിഫര്‍ ഹെര്‍മോസെയെ ചുണ്ടില്‍ ചുംബിച്ചതാണ് വിവാദമായത്.

 

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ, സ്‌പെയിന്‍ രാജ്ഞി ലെറ്റീഷ്യ, രാജകുമാരി സോഫിയ എന്നിവര്‍ നോക്കിനില്‍ക്കവെയാണ് റുബിയാലസ് താരങ്ങളെ ചുംബിച്ചത്.

 

സ്‌പെയിനിലെ മന്ത്രിമാര്‍ അടക്കമുള്ളവര്‍ റുബിയാലസിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. വിജയാഹ്ലാദത്തിലുള്ള സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു തന്റേതെന്ന് റുബിയാലസ് ആദ്യം ന്യായീകരിച്ചിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ റുബിയാലസ് മാപ്പ് പറഞ്ഞു.

 

 

 

anand chess gukesh