ആംസ്റ്റര്‍ഡാം: ലോക ഫുട്ബോളിലെ വിഖ്യാത ഗോള്‍കീപ്പര്‍ എഡ്വിന് വാന്ഡര്സാറിനെ (52) ഐസിയുവില്‍. തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്നാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഡച്ച് ക്ലബ് അയാക്സാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
രാജ്യാന്തര ഫുട്ബോളില്‍ നെതര്‍ലന്‍ഡ്സിന്റെ ഗോള്‍ വല കാത്ത വാന്‍ഡര്‍സാര്‍, ദീര്‍ഘകാലം ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗോള്‍കീപ്പറായിരുന്നു. വിരമിച്ച ശേഷം അയാക്സില്‍ ചീഫ് എക്സിക്യൂട്ടീവിന്റെ ചുമതലയും വഹിച്ചു.