ഡല്‍ഹി: ഏകദിന ലോകകപ്പിലെ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ റെക്കോഡ് സ്വന്തമാക്കി ഗ്ലെന്‍ മാക്സ് വെല്‍. 40 പന്തില്‍ നിന്നാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ലോകദിനത്തിന്റെ ഏറ്റവും വേഗതയുള്ള സെഞ്ച്വറി ഇനി മാക്സ് വെല്ലിന്റെ പേരിലാണ്.
27 പന്തിലാണ് താരം അര്‍ദ്ധ സെഞ്ച്വറി കടന്നത്. പിന്നീടുളള 13 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. 44 പന്ത് നേരിട്ട് 9 ഫോറും 8 സിക്സും ഉള്‍പ്പെടെ 106 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഇതേ ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം നേടിയ 49 ബോളില്‍ നിന്നുള്ള സെഞ്ച്വറിയാണ് മാക്സ് വെല്‍ മറികടന്നത്.