ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് മത്സരങ്ങള്‍ക്ക് 28 ന് തുടക്കം

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് നാളെ ആരംഭിക്കും. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ കാര്‍ലോസ് അല്‍കാരസും സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ചും ഫൈനലില്‍ ഏറ്റുമുട്ടില്ല.

author-image
Priya
New Update
ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് മത്സരങ്ങള്‍ക്ക് 28 ന് തുടക്കം

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് നാളെ ആരംഭിക്കും. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ കാര്‍ലോസ് അല്‍കാരസും സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ചും ഫൈനലില്‍ ഏറ്റുമുട്ടില്ല.

ഇന്നലെ നടന്ന മത്സരക്രമം നറുക്കെടുപ്പില്‍ ഇരുവരും
ഒരു ഭാഗത്തു വന്നു. ഇതോടെ എല്ലാ കളികളും ജയിച്ചാല്‍ ഇരുവരും സെമിഫൈനലില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടും.

22 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ ജോക്കോവിച്ചിനെക്കാള്‍ ഇത്തവണ സ്‌പെയിന്‍ താരം അല്‍കാരസിനാണ് സാധ്യത കൂടുതല്‍. റൊളാങ് ഗാരോസില്‍ ഒന്നാം സീഡും ഇരുപതുകാരന്‍ അല്‍കാരസാണ്.

ജോക്കോവിച്ച് മൂന്നാം സീഡാണ്. ക്ലേ കോര്‍ട്ടിലെ ഇതിഹാസം റാഫേല്‍ നദാല്‍ 2005ലെ അരങ്ങേറ്റത്തിനു ശേഷം ആദ്യമായി ഇത്തവണ ഫ്രഞ്ച് ഓപ്പണ്‍ കളിക്കുന്നുമില്ല. നിലവിലെ ചാംപ്യന്‍ ഇഗ സ്യാംതെക് ആണ് വനിതകളില്‍ ഒന്നാം സീഡ്.

tennis french open