കേരള ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ടി എ ജാഫര്‍ അന്തരിച്ചു

കേരള ഫുട്ബോള്‍ താരവും പരിശീലകനുമായിരുന്ന ടി.എ ജാഫര്‍ അന്തരിച്ചു. 1973-ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ജാഫര്‍

author-image
Web Desk
New Update
കേരള ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ടി എ ജാഫര്‍ അന്തരിച്ചു

കൊച്ചി: കേരള ഫുട്ബോള്‍ താരവും പരിശീലകനുമായിരുന്ന ടി.എ ജാഫര്‍ അന്തരിച്ചു. 1973-ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ജാഫര്‍. 92-ലും 93-ലും ചാമ്പ്യന്‍മാരായ കേരള ടീമിനെ പരിശീലിപ്പിച്ചത് ജാഫറായിരുന്നു.

1969-ലാണ് കേരള ടീമിനായി ആദ്യമായി ജേഴ്സിയണിഞ്ഞത്. 1975 വരെ കേരളത്തിനായി കളിച്ചു. 1984 വരെ പ്രീമിയറിലും കളിച്ചു. 44-ാം വയസ്സില്‍ സ്പോര്‍ട്സ് കൗണ്‍സിലില്‍ ചേര്‍ന്നു. തുടര്‍ന്ന് പരിശീലകനായി.

 

kerala football player t a jaffar