ഏകദിന ലോകകപ്പ് നേടുന്നതിന് ഇന്ത്യയെ പിന്തുണച്ച് മുൻ ക്രിക്കറ്റ് താരം സയ്യിദ് കിർമാണി

പരമ്പരയിലുടനീളമുള്ള അസാധാരണ പ്രകടനത്തിന്റെ പിൻബലത്തിൽ ഇന്ത്യ ലോകകപ്പ് നേടുമെന്ന് സയ്യിദ് പറഞ്ഞു.

author-image
Greeshma Rakesh
New Update
ഏകദിന ലോകകപ്പ് നേടുന്നതിന് ഇന്ത്യയെ പിന്തുണച്ച് മുൻ ക്രിക്കറ്റ് താരം സയ്യിദ് കിർമാണി

ന്യൂഡൽഹി: ഏകദിന ലോകകപ്പ് നേടുന്നതിന് ഇന്ത്യയെ പിന്തുണച്ച് മുൻ ക്രിക്കറ്റ് താരം സയ്യിദ് കിർമാണി.പരമ്പരയിലുടനീളമുള്ള അസാധാരണ പ്രകടനത്തിന്റെ പിൻബലത്തിൽ ഇന്ത്യ ലോകകപ്പ് നേടുമെന്ന് സയ്യിദ് പറഞ്ഞു.1983-ൽ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയതിൽ കിർമാണി പ്രധാനപങ്കുവഹിച്ചിരുന്നു.

വ്യാഴാഴ്‌ച ഭോപ്പാലിൽ നിന്ന് ഡൽഹിയിലേക്കുള്ള വന്ദേഭാരത് എക്‌സ്‌പ്രസിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ജോൺടി റോഡ്‌സിനൊപ്പമാണ് കിർമാനി യാത്ര ചെയ്തത്. ഡൽഹിയിലെത്തിയ ശേഷം, ഇന്ത്യൻ ടീമിന്റെ സമീപകാല പ്രകടനങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പരമ്പരയിലുടനീളം ടീം ഇന്ത്യ മികച്ച രീതിയിൽ കളിച്ചിട്ടുണ്ടെന്നും അവർ ട്രോഫി ഉയർത്താൻ അർഹരാണെന്നും കിർമാണി പറഞ്ഞു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവച്ചതിനു ശേഷം, നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി.

യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി ദക്ഷിണാഫ്രിക്കയും പിന്നീട് സ്ഥാനം ഉറപ്പിക്കുന്ന മൂന്നാമത്തെ ടീമായി ഓസ്‌ട്രേലിയയും മാറി.അതെസമയം സെമിയിലെ പരാജയപ്പെടേണ്ടിവന്നാൽ ഇന്ത്യയുടെ ഇതുവരെയുള്ള ശ്രമങ്ങൾ തീർത്തും നിഷ്ഫലമാകും.

"ഇതൊരു മികച്ച പരമ്പരയായിരുന്നു. ഇന്ത്യ വളരെ നന്നായി ആതിഥേയത്വം വഹിക്കുന്നു. ചില ക്രിക്കറ്റ്, അത് ടീമിൽ നിന്നോ വ്യക്തിയിൽ നിന്നോ ആകട്ടെ, അതിശയിപ്പിക്കുന്നതാണെന്ന് റോഡ്‌സ് മാധ്യമങ്ങളോട് പറഞ്ഞു.

ഞായറാഴ്ച ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നെതർലൻഡ്സിനെതിരെയാണ് ടീം ഇന്ത്യയുടെ അവസാന മത്സരം. അതേസമയം, വെള്ളിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ നേരിടും. നെറ്റ് റൺ റേറ്റിൽ ന്യൂസിലൻഡിനെ മറികടക്കാൻ അഫ്ഗാനിസ്ഥാന് എതിരെ 400 റൺസിന് മുകളിൽ റൺ നേടണം.

odi world cup Indian Cricket Team syed kirmani