ബ്രസീലിയ: ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ സംസ്‌കാര ചടങ്ങുകള്‍ സാന്റോസില്‍ നടന്നു.ബെല്‍മിറോ സ്റ്റേഡിയത്തില്‍ നിന്ന് സെമിത്തേരിയിലേക്ക് വിലാപ യാത്രയായാണ് പെലെയുടെ ഭൗതികശരീരം എത്തിച്ചത്.
ഇതിഹാസ താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് എത്തിച്ചേര്‍ന്നത്.ബ്രസീല്‍ പ്രസിഡന്റ ലുല ഡി സില്‍വയും ഫിഫ പ്രസിന്റ് ജിയാനി ഇന്‍ഫാന്റിനോയും സാന്റോസ് മൈതാനത്തെത്തി പെലെയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.
സംസ്‌കാര ചടങ്ങില്‍ കുടുംബാംഗങ്ങളും വിശിഷ്ട വ്യക്തികളും പങ്കെടുത്തു. കുടുംബ വീടിന് മുന്നിലൂടെ വിലാപയാത്ര കടന്നുപോകുന്നതിനിടെ വീടിന് മുന്നില്‍ അല്‍പനേരം വാഹനം നിര്‍ത്തി.
ഇവിടെയാണ് പെലെയുടെ അമ്മ താമസിക്കുന്നന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവര്‍ കിടപ്പിലാണ്. തിങ്കളാഴ്ച രാവിലെയാണ് പെലെയുടെ മൃതദേഹം സാന്റോസിലെത്തിച്ചത്.
ഫുട്ബോള്‍ ജീവിതത്തില്‍ 18 വര്‍ഷം കളിച്ച സാന്റോസ് ക്ലബ്ബിന്റെ മൈതാനത്ത് പൊതുദര്‍ശനത്തിന് വെച്ചിരുന്നു. 24 മണിക്കൂര്‍ നീണ്ടു നിന്ന പൊതുദര്‍ശനത്തില്‍ ആയിരങ്ങളാണ് പ്രിയ താരത്തെ അവസാനമായി കാണാനെത്തിയത്.
ബ്രസീലിന്റെയും സാന്റോസ് എഫ്സിയുടേയും പതാകകള്‍കൊണ്ട് പൊതിഞ്ഞ പെട്ടിയില്‍ പെലെയുടെ ഭൗതികശരീരം കണ്ടപ്പോള്‍ പതിനായിരങ്ങള്‍ വിങ്ങിപ്പൊട്ടി.
ആരോഗ്യനില മോശമായതോടെ ഒരു മാസമായി ആശുപത്രിയിലായിരുന്നു പെലെ. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായിരുന്നു പെലെ. ഇതിഹാസ താരം ബ്രസീലിന് വേണ്ടി 3 ലോകകപ്പ് (1958, 1962, 1970) നേടിക്കൊടുത്തിട്ടുണ്ട്.92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്.
പതിനഞ്ചാം വയസ്സില്‍ സാന്റോസിലൂടെയാണ് അദ്ദേഹത്തിന്റെ ഫുട്ബോള്‍ ജീവിതത്തിന്റെ തുടക്കം. പെലെ 16 ആം വയസില്‍ ബ്രസീല്‍ ദേശീയ ടീമില്‍ എത്തി.
മൂന്നു ലോകകപ്പുകള്‍ നേടിയ ഒരേയൊരു താരമാണ് പെലെക്ക് ഫിഫ പെലെക്ക്
നൂറ്റാണ്ടിന്റെ താരമെന്ന ബഹുമതി നല്‍കി ആദരിച്ചിരുന്നു. ഗോളുകളുടെ എണ്ണത്തില്‍ ഗിന്നസ് റെക്കോര്‍ഡും പെലെ സ്വന്തമാണ്. 14 ലോകകപ്പുകളില്‍ നിന്നുമായി 12 ഗോളുകളും 10അസിസ്റ്റുമാണ് പെലെ നേടിയത്.