ഹെഡിംഗ്ലെ: ആഷസ് ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. ഓസ്ട്രേലിയ്ക്കെതിരെ ഹെഡിംഗ്ലെയിലെ ലീഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഹാരി ബ്രൂക്കിന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും ക്രിസ് വോക്സ്-മാര്‍ക് വുഡ് എന്നിവരുടെ ഫിനിഷിംഗ് മികവിലും ഇംഗ്ലണ്ട് 3 വിക്കറ്റിന്റെ ത്രില്ലര്‍ ജയം സ്വന്തമാക്കി.
രണ്ടാം ഇന്നിംഗ്സില്‍ 251 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ജയത്തിലെത്തി. ലീഡ്സിലെ വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയില്‍ 1-2ന് പ്രതീക്ഷ നിലനിര്‍ത്തി.
ഇന്നത്തെ മത്സരം ജയിച്ചിരുന്നെങ്കില്‍ ഓസീസിന് രണ്ട് മത്സരങ്ങള്‍ ബാക്കിനില്‍ക്കേ പരമ്പര സ്വന്തമാക്കാമായിരുന്നു.
വിക്കറ്റ് നഷ്ടമില്ലാതെ 27 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് ജയിക്കാന്‍ 10 വിക്കറ്റും കയ്യിലിരിക്കേ 224 റണ്‍സ് കൂടിയാണ് വേണ്ടിയിരുന്നത്. 18 റണ്‍സുമായി ബെന്‍ ഡക്കെറ്റും ഒന്‍പത് റണ്‍സുമായി സാക് ക്രോളിയുമായിരുന്നു ക്രീസില്‍. 31 പന്തില്‍ 23 നേടിയ ഓപ്പണര്‍ ഡക്കെറ്റിനെയും 15 പന്തില്‍ 5 നേടിയ മൂന്നാമന് മൊയീന്‍ അലിയേയും പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്ക് ഇരട്ട പ്രഹരം നല്കി.
പിന്നാലെ 55 പന്തില്‍ 44 റണ്‍സെടുത്ത് നില്‍ക്കേ ക്രൗലിയെ മിച്ചല്‍ മാര്‍ഷ് പുറത്താക്കി. 33 പന്തില്‍ 21 നേടിയ ജോ റൂട്ടിന്റെ പോരാട്ടം പാറ്റ് കമ്മിന്‍സ് അവസാനിപ്പിച്ചു. ഇതിന് ശേഷം ഹാരി ബ്രൂക്ക്-ബെന്‍ സ്റ്റോക്സ് സഖ്യം കൂട്ടുകെട്ടിന് ശ്രമിച്ചെങ്കിലും ഒരിക്കല്‍ക്കൂടി ഹെഡിംഗ്ലെയില്‍ സ്റ്റോക്സിന്റെ വണ്ടര്‍ സ്റ്റാര്‍ക്ക് അനുവദിച്ചില്ല. 15 പന്തില്‍ 13 റണ്‍സെടുത്ത സ്റ്റോക്സിനെ വിക്കറ്റിന് പിന്നില്‍ അലക്സ് ക്യാരി പിടികൂടുകയായിരുന്നു.
ജോണി ബെയ്ര്‍സ്റ്റോയെ 8 പന്തില്‍ 5 റണ്ണെടുത്ത് നില്‍ക്കേ സ്റ്റാര്‍ക്ക് ബൗള്‍ഡാക്കി. ഇതിന് ശേഷം ക്രീസിലൊന്നിച്ച ഹാരി ബ്രൂക്കും ക്രിസ് വോക്സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ അനായാസം മുന്നോട്ട് നയിച്ചു.
ബ്രൂക്കിനെ(93 പന്തില്‍ 75) പുറത്താക്കി സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് തികച്ചു. എന്നാല്‍ പാറ്റ് കമ്മിന്‍സിനെ മാര്‍ക് വുഡ് കടന്നാക്രമിച്ചു. ഇരുവരും ടീമിനെ ജയത്തിലേക്കും ആഷസ് മടങ്ങിവരവിലേക്കും എത്തിച്ചു. വോക്സ് 47 പന്തില്‍ 32* ഉം, വുഡ് 8 പന്തില്‍ 16* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.