മുൻ ചാമ്പ്യൻമാരെന്ന നിലയിലുള്ള ഇംഗ്ലണ്ടിന്റെ മുൻതൂക്കം കഴിഞ്ഞ ദിവസത്തെ ടൂർണമെന്റിലെ നാലാം തോൽവിയോടെ അസ്തമിച്ചു. ഇംഗ്ലണ്ടിനെ വെറും 156 റൺസിന് പുറത്താക്കുകയും പിന്നീട് എട്ട് വിക്കറ്റ് ശേഷിക്കെ ലക്ഷ്യം പിന്തുടരുകയും ചെയ്ത ശ്രീലങ്കയുടെ കൈകളിലാണ് ഈ തോൽവി.
അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് മാത്രം നേടിയ ഇംഗ്ലണ്ടിന് നേരിയ സെമിഫൈനൽ പ്രതീക്ഷയുണ്ട്. ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാതെ, എല്ലാ മത്സരങ്ങളും ജയിച്ച് നിൽക്കുന്ന ടീം ഇന്ത്യയ്‌ക്കെതിരെയാണ് ഞായറാഴ്ച ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. ഇത് അവർക്ക് വലിയ വെല്ലുവിളി തന്നെയാണ്.
ബെൻ സ്‌റ്റോക്‌സ്, ജോ റൂട്ട്, ജോസ് ബട്ട്‌ലർ, ജോണി ബെയർസ്‌റ്റോ തുടങ്ങിയ ക്രിക്കറ്റ് ലോകത്തെ അറിയപ്പെടുന്ന മാച്ച് വിന്നർമാരെല്ലാം ഉണ്ടായിരുന്നിട്ടും, ഇംഗ്ലണ്ട് ടീം തുടർച്ചയായി മത്സരങ്ങളിൽ തൊട്ടുകൊണ്ടിരിക്കുകയാണ്. 2019 ലെ മീമുകൾ ഇപ്പോൾ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലും നിറഞ്ഞിരിക്കുകയാണ്. ടീമിനെ പരിഹസിച്ചു കൊണ്ടും പ്രചോദനം നൽകിയും കമെന്റുകൾ ഏറെയാണ്.
അതേസമയം, വരാനിരിക്കുന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരത്തിൽ, ഒക്‌ടോബർ 29 ഞായറാഴ്ച ലക്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെ നേരിടും. 'മെൻ ഇൻ ബ്ലൂ' ആത്മവിശ്വാസത്തിലാണ്, നിലവിൽ ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 പോയിന്റ് പട്ടികയിൽ 10 പോയിന്റും നെറ്റ് റൺ റേറ്റും +1.353 ആയി ഇന്ത്യ മുന്നിൽ തന്നെയുണ്ട്.