മത്സരം തോറ്റാല്‍ പരമ്പര കൈവിട്ടുപോകും; രണ്ടും കല്‍പിച്ച് ഇംഗ്ലിഷ് ബോളര്‍മാര്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിലെ ആദ്യ സെഷന്‍ മുതല്‍ രണ്ടും കല്‍പിച്ചാണ് ഇംഗ്ലിഷ് ബോളര്‍മാര്‍ പന്തെറിഞ്ഞത്. മത്സരം തോറ്റാല്‍ ആഷസ് പരമ്പര കൈവിട്ടുപോകുമെന്നു ബോധ്യമുള്ളതിനാലാകാം ബോളിങ്ങിനു മൂര്‍ച്ച കൂട്ടിയത്.

author-image
Lekshmi
New Update
മത്സരം തോറ്റാല്‍ പരമ്പര കൈവിട്ടുപോകും; രണ്ടും കല്‍പിച്ച് ഇംഗ്ലിഷ് ബോളര്‍മാര്‍

മാഞ്ചസ്റ്റര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിലെ ആദ്യ സെഷന്‍ മുതല്‍ രണ്ടും കല്‍പിച്ചാണ് ഇംഗ്ലിഷ് ബോളര്‍മാര്‍ പന്തെറിഞ്ഞത്. മത്സരം തോറ്റാല്‍ ആഷസ് പരമ്പര കൈവിട്ടുപോകുമെന്നു ബോധ്യമുള്ളതിനാലാകാം ബോളിങ്ങിനു മൂര്‍ച്ച കൂട്ടിയത്. ആഷസ് നാലാം ടെസ്റ്റിലെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ 83 ഓവറില്‍ 8ന് 299 എന്ന നിലയിലേക്കു വീണു.

ക്ലാസിക്കല്‍ സ്വിങ് ബോളിങ്ങുമായി സ്റ്റുവര്‍ട്ട് ബ്രോഡും ജയിംസ് ആന്‍ഡേഴ്‌സനും മത്സരം തുടങ്ങി. ബോഡി ലൈന്‍ ബൗണ്‍സറുകളിലൂടെ മാര്‍ക്ക് വുഡും ക്രിസ് വോക്‌സും ബോളിങ്ങിനു മൂര്‍ച്ച കൂട്ടി. കൂടെ സ്പിന്നര്‍ മോയിന്‍ അലി കൂടി ഫോമിലേക്ക് വന്നു. ഇംഗ്ലണ്ടിനു വേണ്ടി ക്രിസ് വോക്‌സ് നാലും സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടും വിക്കറ്റ് നേടി.

അര്‍ധ സെഞ്ചറി നേടിയ മാര്‍നസ് ലബുഷെയ്‌നും (51) മിച്ചല്‍ മാര്‍ഷുമാണ് (51) ഓസ്‌ട്രേലിയയെ തകര്‍ച്ചയില്‍നിന്നു കരകയറ്റിയത്.

england australia Ashes