മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം വീണ്ടും സ്വന്തമാക്കി ബെലറൂസിന്റെ രണ്ടാം സീഡുകാരി ആര്യന സബലെങ്ക. ശനിയാഴ്ച നടന്ന ഫൈനലില്‍ ചൈനയുടെ ഷെങ് ക്വിന്‍വെന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (63, 62) സബലെങ്കഅനായാസം തോല്‍പ്പിച്ചത്. 21-കാരിയായ ക്വിന്‍വെന്നിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലായിരുന്നു ഇത്.
ഒരു മണിക്കൂറും 16 മിനിറ്റും മാത്രമാണ് മത്സരം നീണ്ടത്. 2013-ല്‍ ബെലറൂസ് താരം തന്നെയായ വിക്ടോറിയ അസരെങ്കയ്ക്ക് ശേഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നിലനിര്‍ത്തുന്ന ആദ്യ താരം കൂടിയാണ് സബലെങ്ക.