46 മത്തെ ഗ്രാന്റ് സ്‌ലാം സെമിഫൈനലിലേക്ക് മുന്നേറി നിലവിലെ ചാമ്പ്യന്‍ നൊവാക് ജ്യോക്കോവിച്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏഴാം സീഡ് റഷ്യയുടെ ആന്ദ്ര റൂബ്ലേവിനെ മറികടന്നാണ് ജ്യോക്കോവിചിന്റെ മുന്നേറ്റം. ഇതോടെ വിംബിള്‍ഡണില്‍ തുടര്‍ച്ചയായ 33 മത്തെ ജയം കൂടിയായിരുന്നു താരത്തിന് ലഭിച്ചത്. അതുപോലെ ഏറ്റവും കൂടുതല്‍ ഗ്രാന്റ് സ്‌ലാം സെമിഫൈനലുകള്‍ കളിക്കുന്ന റെക്കോര്‍ഡില്‍ റോജര്‍ ഫെഡറര്‍ക്ക് ഒപ്പം ജ്യോക്കോവിചും എത്തി.
മത്സരത്തില്‍ ആദ്യ സെറ്റ് 64 നു നേടിയ റൂബ്ലേവ് ജ്യോക്കോവിചിന് അല്‍പ്പം വെല്ലുവിളി ഉയര്‍ത്തും എന്നു തോന്നി. എന്നാല്‍ തുടര്‍ന്ന് സെര്‍ബിയന്‍ താരത്തിന്റെ വലിയ ആധിപത്യം ആണ് കാണാന്‍ ആയത്. രണ്ടാം സെറ്റ് 61 നു ജ്യോക്കോവിച് മത്സരത്തില്‍ ശക്തമായി തിരിച്ചു വന്നു. തുടര്‍ന്ന് 64 നു മൂന്നും 63 നാലും സെറ്റുകള്‍ നേടിയ ജ്യോക്കോവിച് സെമിഫൈനല്‍ ഉറപ്പിച്ചു.