ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍

23ാം ഗ്രാന്‍സ്‌ലാം കിരീടത്തിലേക്കുള്ള നൊവാക് ജോക്കോവിച്ചിന്റെ ചരിത്രക്കുതിപ്പിന് സെമിയില്‍ തടയിടാന്‍ സ്പാനിഷ് യുവതാരം കാര്‍ലോസ് അല്‍കാരസിനായില്ല.

author-image
Lekshmi
New Update
ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍

പാരിസ്: 23ാം ഗ്രാന്‍സ്‌ലാം കിരീടത്തിലേക്കുള്ള നൊവാക് ജോക്കോവിച്ചിന്റെ ചരിത്രക്കുതിപ്പിന് സെമിയില്‍ തടയിടാന്‍ സ്പാനിഷ് യുവതാരം കാര്‍ലോസ് അല്‍കാരസിനായില്ല. മത്സരത്തിനിടെ പരിക്കേറ്റതാണ് സ്പാനിഷ് താരത്തിന് വെല്ലുവിളിയായത്.

ആദ്യ സെറ്റ് ജോക്കോവിച്ച് 63 നാണ് സ്വന്തമാക്കിയത്. എന്നാല്‍ അല്‍ക്കാരസ് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. രണ്ടാം സെറ്റില്‍ ശക്തമായി അല്‍ക്കാരസ് തിരിച്ചുവന്നു. ഒരു ഘട്ടത്തില്‍ രണ്ടാം സെറ്റ് 53ന് അല്‍ക്കാരസ് മുന്നിട്ടുനിന്നെങ്കിലും ജോക്കോ സ്‌കോര്‍ 55 ആക്കി തിരിച്ചടിച്ചു. എന്നാല്‍ പിന്നീടുള്ള രണ്ട് ഗെയിമുകളും നേടി 75 ന് സ്പാനിഷ്താരം സെറ്റ് കയ്യിലാക്കി.

മൂന്നാം സെറ്റില്‍ ഗെയിം 11 ല്‍ നില്‍ക്കുമ്പോഴാണ് അല്‍ക്കാരസിന് പരിക്കേറ്റത്. പിന്നീട് അടുത്ത ഗെയിമില്‍നിന്ന് പിന്മാറിയാണ് താരം ചികിത്സ നേടിയത്. ചികിത്സ തേടി കളത്തിലേക്ക് മാറി വന്നെങ്കിലും പിന്നീട് താരത്തിന്റെ പ്രകടനം ദയനീയമായിരുന്നു. മൂന്നാം സെറ്റും നാലാം സെറ്റും 61 ന് സ്വന്തമാക്കി ജോക്കോവിച്ച് അനായാസം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലേക്ക് മുന്നേറി.

കാസ്പര്‍ റൂഡും അലക്‌സാണ്ടര്‍ സ്വരേവും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയേയാണ് ജോക്കോവിച്ച് ഫൈനലില്‍ നേരിടുക. കിരീടം നേടാനായാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്‌സ്‌ലാം നേടുന്ന പുരുഷതാരമെന്ന ചരിത്രനേട്ടം സെര്‍ബിയന്‍ താരത്തിന് സ്വന്തമാക്കാം. നിലവില്‍ ജോക്കോവിച്ചിനും നദാലിനും 22ഗ്രാന്‍ഡസ്‌ലാം കിരീടങ്ങളാണുള്ളത്.

2023 french open tennis tournament