'ലോകകപ്പില്‍ രാഹുലായിരിക്കും വിക്കറ്റ് കീപ്പറുടെ റോളില്‍ മുന്നില്‍; അതിന് ശേഷം സഞ്ജു'

2023 ലോകകപ്പില്‍ ഇന്ത്യ വിക്കറ്റ് കീപ്പര്‍ ബാറ്ററായി കെ.എല്‍ രാഹുലിന്റെ പേര് നിര്‍ദേശിച്ച് ദിനേശ് കാര്‍ത്തിക്.സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെ മറികടന്നാണ് ഡി കെ രാഹുലിന്റെ പേര് പറഞ്ഞത്.

author-image
Priya
New Update

ഇതു പറയുന്നത് വളരെ കടുപ്പം തന്നെയാണ്. പക്ഷെ ലോകകപ്പില്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ ഏറ്റവും മുന്നില്‍ കെഎല്‍ രാഹുലാണെന്ന് പറയേണ്ടി വരും.

കാരണം അദ്ദേഹം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. അഞ്ചാം നമ്പറില്‍ കളിക്കുന്നു. ലോകകപ്പില്‍ രാഹുലായിരിക്കും വിക്കറ്റ് കീപ്പറുടെ റോളിലേക്കു ഏറ്റവും മുന്നിലുണ്ടാവുക.

അതിനു ശേഷം സഞ്ജു സാംസണും മൂന്നാമനായി ഇഷാന്‍ കിഷനുമായിരിക്കും. ടീമിന്റെ ഭാഗമായാല്‍ ചില സ്‌പെഷ്യലായിട്ടുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു കൂട്ടം കളിക്കാര്‍ നമുക്കുണ്ടെന്നു ഞാന്‍ കരുതുന്നു.

ഒരു ടീമെന്ന നിലയില്‍ നമ്മള്‍ എത്രമാത്രം ഒത്തിണക്കം കാണിക്കുന്നുവെന്നതും, ഗ്രൗണ്ടില്‍ എത്രമാത്രം കരുത്തുറ്റ ടീമായി മാറുമെന്നതുമായിരിക്കും ഏറ്റവും വലിയ വെല്ലുവിളി- കാര്‍ത്തിക് പറഞ്ഞു.

dinesh karthik d k rahul