പഞ്ചാബിനെതിരെ ചെന്നൈക്ക് ടോസ്, പുതിയ മാറ്റവുമായി പഞ്ചാബ്

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.

author-image
Greeshma Rakesh
New Update
പഞ്ചാബിനെതിരെ ചെന്നൈക്ക് ടോസ്, പുതിയ മാറ്റവുമായി പഞ്ചാബ്

ചെന്നൈ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. അവസാന മത്സരത്തിലെ തോല്‍വിയില്‍ നിന്ന് തിരിച്ചെത്താനാണ് ഇരു ടീമുകളുടേയും ശ്രമം. പഞ്ചാബ് ടീമില്‍ ഹര്‍പ്രീത് ഭാട്ടിയ എത്തിയതാണ് ഒരേയൊരു മാറ്റം. ചെന്നൈ ടീമില്‍ മാറ്റങ്ങളൊന്നുമില്ല. ചെന്നൈ കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റപ്പോള്‍ പഞ്ചാബ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് തോല്‍വി വഴങ്ങി. ഓപ്പണിംഗില്‍ സ്ഥിരതയില്ലാത്തതാണ് പഞ്ചാബിന്റെ പ്രശ്‌നമെങ്കില്‍ ഓപ്പണിംഗാണ് ചെന്നൈയുടെ ശക്തി.

ക്യാപ്റ്റന്‍ ശിഖര്‍ ധവാനൊപ്പം ഇന്ന് പ്രഭ്‌സിമ്രാന്‍ സിംഗോ ജിതേഷ് ശര്‍മയോ ഓപ്പണ്‍ ചെയ്യും. മറുവശത്ത് ഡെവോണ്‍ കോണ്‍വെയും റുതുരാജ് ഗെയ്ക്വാദും നല്‍കുന്ന തകര്‍പ്പന്‍ തുടക്കവും അജിങ്ക്യാ രഹാനെ ശിവം ദുബെ എന്നിവരുടെ പ്രകടനവും ചെന്നൈയ്ക്ക് കരുത്താകുന്നു. ഇരു ടീമുകളും അവസാനം പരസ്പരം ഏറ്റമുട്ടിയപ്പോള്‍ മൂന്ന് തവണയും പഞ്ചാബാണ് ജയിച്ചത്.

പഞ്ചാബ് കിംഗ്‌സ് (പ്ലേയിംഗ് ഇലവന്‍): അഥര്‍വ ടൈഡെ, ശിഖര്‍ ധവാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, സിക്കന്ദര്‍ റാസ, സാം കുറാന്‍, ജിതേഷ് ശര്‍മ്മ, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് സിംഗ് ഭാട്ടിയ, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്.

ചെന്നൈ സൂപ്പര്‍ കിംഗ്സ് (പ്ലേയിംഗ് ഇലവന്‍): റുതുരാജ് ഗെയ്ക്വാദ്, ഡെവണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, മൊയിന്‍ അലി, അമ്പാട്ടി റായിഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, മതീഷ പതിരണ, തുഷാര്‍ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ.

IPL 2023 CHENNAI csk PBKS