ലഖ്നൗ: ബോറടിപ്പിക്കുന്ന ബാറ്റിംഗുമായി രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങി കെ എല്‍ രാഹുല്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ജയിക്കേണ്ടിയിരുന്ന മത്സരം രാഹുലിന്റെ സമീപനം മൂലം ഏഴ് റണ്‍സിന് തോറ്റു.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് ഹാര്‍ദിക് പാണ്ഡ്യയുടെ അര്‍ധ സെഞ്ചുറിക്കരുത്തിലും ലക്നൗവില്‍ ആറ് വിക്കറ്റിന് 135 റണ്‍സ് മാത്രമാണ് നേടിയത്.
മറുപടി ബാറ്റിംഗില്‍ കെ എല്‍ രാഹുല്‍ ആദ്യ ഓവറില്‍ റണ്ണൊന്നും നേടിയില്ല. മുഹമ്മദ് ഷമിക്കെതിരെ ഓവര്‍ മെയ്ഡനാക്കി. എന്നാല്‍ ഇതിന് ശേഷം 38-ാം പന്തില്‍ അര്‍ധ സെഞ്ചുറി രാഹുല്‍ തികച്ചു.
എന്നാല്‍ കളി അവസാന ആറ് ഓവറിലേക്ക് എത്തിയതും വീണ്ടും തട്ടിയും മുട്ടിയും രാഹുല്‍ ബോറടിപ്പിച്ചു. ഫുള്‍ടോസ് പന്തുകള്‍ പോലും രാഹുല്‍ പാഴാക്കി.
ഓപ്പണറായി ക്രീസിലെത്തിയ രാഹുല്‍ അര്‍ധസെഞ്ചുറിക്ക് ശേഷമുള്ള 23 പന്തില്‍ 18 റണ്‍സ് മാത്രമേ നേടിയുള്ളൂ. ഇന്നിംഗ്സിലെ അവസാന ഓവറിലെ രണ്ടാം പന്തില്‍ പുറത്താവുകയും ചെയ്തു.
ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 136 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ 61 പന്തില്‍ 68 റണ്‍സ് നേടിയിട്ടും കെ എല്‍ രാഹുലിന് ടീമിനെ ജയിപ്പിക്കാനായില്ല. റണ്‍സിന്റെ തോല്‍വിയാണ് രാഹുലും സംഘവും വഴങ്ങിയത്.