ബാക്കു: ഫിഡെ ചെസ് ലോകകപ്പ് ഫൈനലിന്റെ ആദ്യ ഗെയിമില്‍ ലോക ഒന്നാംനമ്പര്‍ മാഗ്‌നസ് കാള്‍സനെ സമനിലയില്‍ തളച്ച് ഇന്ത്യയുടെ ആര്‍ പ്രഗ്‌നാനന്ദ. 35 നീക്കങ്ങള്‍ക്ക് ശേഷം ഇരുവരും സമനിലയില്‍ എത്തിയത്.
നാലാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ ഹിക്കാരു നക്കാമുറയെ പ്രഗ്നാനന്ദ അട്ടിമറിച്ചിരുന്നു. സെമിയില്‍ ലോക മൂന്നാം നമ്പര്‍ ഫാബിയാനോ കരുവാനയും പ്രഗ്നാനന്ദക്ക് മുന്നില്‍ തോല്‍വി സമ്മതിച്ചു. ചെസ് ഇതിഹാസങ്ങളായ ബോബി ഫിഷറിനും കാള്‍സനും ശേഷം ലോകകപ്പ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രഗ്‌നാനന്ദ.
2013 മുതല്‍ ഒന്നാം റാങ്ക് അലങ്കരിക്കുന്ന കാള്‍സന്‍ ആദ്യ ചെസ് ലോകകപ്പ് ലക്ഷ്യമിട്ടാണ് പ്രഗ്നാനന്ദക്കെതിരെ മത്സരിക്കുന്നത്.