പ്രഗ്നാനന്ദ-കാള്‍സന്‍ ഫൈനല്‍: രണ്ടാം ഗെയിമിലും സമനില, വ്യാഴാഴ്ച ടൈ ബ്രേക്കര്‍

ഫിഡെ ചെസ് ലോകകപ്പ് പ്രഗ്നാനന്ദ-കാള്‍സന്‍ ഫൈനലിലെ രണ്ടാം ഗെയിമിലും സമനില. ഇന്ത്യയുടെ പ്രഗ്‌നാനന്ദയും നോര്‍വേ താരം മാഗ്‌നസ് കാള്‍സനും 30 നീക്കങ്ങള്‍ക്കൊടുവിലാണ് സമനില അംഗീകരിച്ചത്.

author-image
Web Desk
New Update
പ്രഗ്നാനന്ദ-കാള്‍സന്‍ ഫൈനല്‍: രണ്ടാം ഗെയിമിലും സമനില, വ്യാഴാഴ്ച ടൈ ബ്രേക്കര്‍

ബാക്കു: ഫിഡെ ചെസ് ലോകകപ്പ് പ്രഗ്നാനന്ദ-കാള്‍സന്‍ ഫൈനലിലെ രണ്ടാം ഗെയിമിലും സമനില. ഇന്ത്യയുടെ പ്രഗ്‌നാനന്ദയും നോര്‍വേ താരം മാഗ്‌നസ് കാള്‍സനും 30 നീക്കങ്ങള്‍ക്കൊടുവിലാണ് സമനില അംഗീകരിച്ചത്. വ്യാഴാഴ്ച ടൈ ബ്രേക്കറില്‍ ഇരുവരും വീണ്ടും ഏറ്റുമുട്ടും.

ബുധനാഴ്ച ഒരു മണിക്കൂറോളം മാത്രം നീണ്ട പോരാട്ടത്തിനൊടുവിലാണ് കാള്‍സനും പ്രഗ്‌നാനന്ദയും സമനില അംഗീകരിച്ചത്. ചൊവ്വാഴ്ച നടന്ന ആദ്യ കളി 35 നീക്കങ്ങള്‍ക്കൊടുവിലായിരുന്നു സമനിലയില്‍ പിരിഞ്ഞത്.

ചെസ് ലോകകപ്പിന്റെ നാലാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ ഹിക്കാരു നക്കാമുറയെ അട്ടിമറിച്ചാണ് പ്രഗ്‌നാനന്ദ ക്വാര്‍ട്ടറിലെത്തിയത്. സെമിയില്‍ ലോക മൂന്നാം നമ്പര്‍ ഫാബിയാനോ കരുവാനയെ കീഴടക്കി പ്രഗ്ഗ ഫൈനലുറപ്പിച്ചു.

india praggnanandhaa magnus carlsen chess world cup final