ബാക്കു: ചെസ് ലോകകപ്പില്‍ നോര്‍വേ താരം മാഗ്‌നസ് കാള്‍സന്‍ ഫൈനലില്‍. സെമിഫൈനലിലെ രണ്ടാം ഗെയിമില്‍ കാള്‍സന്‍, അസര്‍ബൈജാന്‍ താരം നിജാത് അബ്ബാസോവിനെ സമനിലയില്‍ കുരുക്കി. ആദ്യ ഗെയിം കാള്‍സന്‍ ജയിച്ചിരുന്നു.
ഇന്ത്യന്‍ താരം ആര്‍.പ്രഗ്‌നാനന്ദയും യുഎസ് താരം ഫാബിയാനോ കരുവാനയും തമ്മിലുള്ള സെമിഫൈനലിലെ രണ്ടാം ഗെയിമും സമനിലയായി.
വിജയിയെ തീരുമാനിക്കാനുള്ള ടൈബ്രേക്കര്‍ തിങ്കളാഴ്ച നടക്കും.
വനിതാ ലോകകപ്പ് ഫൈനലില്‍ റഷ്യയുടെ അലക്‌സാന്ദ്ര ഗൊര്യാച്കിനയും ബള്‍ഗേറിയയുടെ നൂര്‍ഗ്യുല്‍ സലിമോവയും രണ്ടാം ഗെയിമിലും സമനിലയില്‍ പിരിഞ്ഞു. തിങ്കളാഴ്ചയാണ് ടൈബ്രേക്കര്‍.