ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ടീം തങ്ങളാൽ കഴിയുന്നതെല്ലാം പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ.
ഇന്ത്യ 240 റൺസിന് പുറത്തായി, കോഹ്‌ലിയുടെയും രാഹുലിന്റെയും 67 റൺസിന്റെ കൂട്ടുകെട്ട് ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് തകർത്തതോടെ പ്രതീക്ഷകൾ അവസാനിക്കാൻ തുടങ്ങി.
"സത്യസന്ധമായി പറഞ്ഞാൽ. ഇന്ന് ഞങ്ങൾക്ക് മികച്ച രീതിയിൽ കളിക്കാൻ സാധിച്ചിട്ടില്ല. ഞാൻ എന്റെ ടീമിനെ ഓർത്ത് അഭിമാനിക്കുന്നു, കാരണം ആദ്യ മത്സരം മുതൽ ഞങ്ങൾ വളരെ നന്നായി കളിച്ചിട്ടുണ്ട്," മത്സരത്തിന് ശേഷമുള്ള അവതരണത്തിൽ രോഹിത് പറഞ്ഞു.
എംഎസ് ധോണിയുടെ നേതൃത്വത്തിൽ 2013ൽ ചാമ്പ്യൻസ് ട്രോഫിയാണ് ഇന്ത്യ അവസാനമായി ഐസിസി ട്രോഫി നേടിയത്. അതിനുശേഷം, 2014 ടി20 ലോകകപ്പ് ഫൈനൽ, 2015 ഏകദിന ലോകകപ്പ് സെമിഫൈനൽ, 2016 ടി20 ലോകകപ്പ് സെമിഫൈനൽ, 2017 ചാമ്പ്യൻസ് ട്രോഫി ഫൈനൽ, 2019 ഏകദിന ലോകകപ്പ് ഫൈനൽ, 2022 ടി20 ലോകകപ്പ് സെമിഫൈനൽ എന്നിവയിൽ അവർക്ക് ജയിക്കാനായില്ല.